കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി

  • By Lakshmi
Google Oneindia Malayalam News

Two aircraft
ഇസ്ലമബാദ്: സെക്കന്റുകളുടെ വ്യത്യാസത്തില്‍ രണ്ട് യാത്രാവിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവായി. ഏതാണ്ട് 600 യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനങ്ങളാണ് കൂട്ടിയിടിയില്‍ നിന്നും തുടര്‍ന്നുണ്ടാകുമായിരുന്ന വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. പാകിസ്താന്റെ വ്യോമാതിര്‍ത്തിയില്‍ വച്ചായിരുന്നു സംഭവം. ഒരു വിമാനം ചൈനയിലെ ബെയ്ജിങില്‍ നിന്നും ദോഹയ്ക്ക് പോകുന്നതും മറ്റൊന്ന് മുംബൈയില്‍ നിന്നും ലണ്ടിനിലേയ്ക്ക് പോകുന്നതുമായിരുന്നു.

പാകിസ്താന്‍ വ്യോമാതിര്‍ത്തിയ്ക്കുള്ളില്‍ ബലൂചിസ്ഥാന് മുകളിലെത്തിയപ്പോഴാണ് രണ്ട് വിമാനങ്ങളും അപകടകരമാംവിധം അടുത്തു പറന്നത്. ഉടന്‍ തന്നെ വിമാനത്തിലെ അപകടമുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിയ്ക്കുകയും പിന്നാലെ മനസ്സാന്നിധ്യം വിടാതെ പ്രവര്‍ത്തിക്കാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്ക് കഴിയുകയും ചെയ്തതാണ് ് വന്‍ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചതെന്ന് പാകിസ്താനിലെ ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് വിമാനങ്ങളും 35,000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരിക്കേയാണ് അടുത്തടുത്തുവന്നത്. നാലു മാസത്തിനിടയില്‍ ഉണ്ടാകുന്ന സമാനമായ രണ്ടാമത്തെ സംഭവമാണിത്. 2012 ഡിസംബര്‍ 14ന് ദുബയില്‍ നിന്നും പുറുപ്പെട്ട ഒരു വിമാനവും അബുദബിയില്‍ നിന്നും പുറപ്പെട്ട മറ്റൊരു വിമാനവും തമ്മില്‍ അപകടകരമാംവിധം അടുത്തുപറക്കുന്ന സംഭവമുണ്ടായിരുന്നു. അന്നും തലനാരിഴയ്ക്കാണ് അപകടം ഒവിവായത്.

English summary
Two aircraft carrying around 600 passengers escaped a mid-air collision on Wednesday while flying over Pakistan airspace
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X