ലാദന്റെ അന്തകന്‍; സംശയങ്ങള്‍ ഇനിയും ബാക്കി

സുരക്ഷാ കാരണങ്ങളാല്‍ ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ മാഗസിന് ദി ഷൂട്ടര്‍ എന്നാണ് മാഗസിന് ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ അന്ന് ലാദനെ വധിക്കാനായി രൂപീകരിച്ച നേവി സീല്‍ ടീമിലെ മറ്റൊരംഗം പറയുന്നത് ഈ കഥ യാഥാര്‍ത്ഥ്യമല്ലെന്നാണ്. ഇതോടെ ആരാണ് ലാദനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന ചോദ്യം വീണ്ടും ഉത്തരമില്ലാത്തതായി മാറിയിരിക്കുകയാണ്.
ഇരുപത്തിമൂന്ന് അംഗങ്ങളായിരുന്നു യുഎസ് സംഘത്തിലുണ്ടായിരുന്നത്. 2011 മെയ് 2ന് അര്‍ദ്ധരാത്രിയോടെയാണ് ലാദന് ഒഴിവില്ക്കഴിഞ്ഞിരുന്ന കെട്ടിടത്തിന്റെ അതിര്ത്തിയ്ക്കുള്ളില് ഇവര്‍ എത്തിയത്. ലാദനെയും രണ്ട് അംഗരക്ഷകരെയുമാണ് ഇവര്‍ വെടിവെച്ചു വീഴ്ത്തിയത്. ഈ വെടിവെയ്പിനിടെ ലാദന്റെ മകനും ലാദന്റെ അംഗരക്ഷകന്റെ ഭാര്യയ്ക്കും മറ്റ് രണ്ട് സ്ത്രീകള്‍ക്കും വെടിയേറ്റിരുന്നു- എന്നു തുടങ്ങിയ കാര്യങ്ങളാണ് ഷൂട്ടറെ ഉദ്ധരിച്ചുകൊണ്ട് എസ്ക്വയര്‍ മാഗസന്‍ എഴുതിയിരുന്നത്.
എന്നാല്‍ ഇത്രമാത്രം വീരോചിതമായിരുന്നില്ല ലാദന്റെ അന്ത്യനിമിഷങ്ങളെന്നാണ് നേവി സീലിലെ മറ്റൊരംഗം പറയുന്നത്. മുകള്‍ നിലയിലെത്തിയ സീലുകളില്‍ ഒരാള്‍ ലാദനെപ്പോലെ തോന്നിയ്ക്കുന്ന ഒരാള്‍ മുറിയുടെ വാതിലിനുള്ളിലൂടെ പാളിനോക്കുന്നത് കാണുകയും അയാള്‍ക്കു നേരെ വെടിവെയ്ക്കുകയുമായിരുന്നുവത്രേ. ഒറ്റ വെടിയുണ്ടയില്ത്തന്നെ ലാദന് പരുക്കേറ്റു. തുടര്‍ന്ന് രണ്ട് സീലുകള്കൂടി ലാദന്റെ മുറിയില്‍ കടന്നു, അപ്പോള്‍ വെടിയേറ്റ് മൃതപ്രായനായ ലാദന് തറയില്‍ കിടക്കുകയായിരുന്നു. തുടര്‍ന്ന് നെഞ്ചില്‍ വെടിവെച്ച് മരണം ഉറപ്പാക്കി- ഇങ്ങനെയാണ് മറ്റൊരു സംഘാംഗം സംഭവം വിവരിക്കുന്നത്.
എസ്ക്വയറില്‍ കഥ പറഞ്ഞ ഷൂട്ടര്‍ പറയുന്നത് ലാദന്റെ കൈവശം തോക്കുകണ്ടപ്പോഴാണ് താനയാളെ വെടിവച്ചതെന്നാണ്. എസ്ക്വയറില്‍ പ്രസിദ്ധീകരിച്ച ഷൂട്ടറുടെ കഥയ്ക്ക് വിരുദ്ധമായ വെളിപ്പെടുത്തല്‍ ഉണ്ടായതോടെ, ഇക്കാര്യത്തില്‍ ഏത് വിശ്വസിക്കണെന്ന സംശയത്തിലാണ് ലോകം. തീവ്രവാദത്തിനെതിരെയുള്ള ഒരു സുപ്രധാനമുന്നേറ്റമെന്ന നിലയില്‍ കണക്കാക്കപ്പെടുന്ന സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ ലോകത്താകമാനമുള്ളവര്‍ ഇപ്പോഴും ആകാംഷയോടെ കാത്തിരിക്കുന്നുണ്ട്.
ഇനി ഇക്കാര്യത്തില്‍ എന്തെങ്കിലും തുറന്നുപറയാന്‍ സാധ്യതയുള്ളത് അബോട്ടാബാദ് കമ്മീഷനാണ്. ലാദന്റെ വധവുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ ക്മ്മീഷനാണ് അബോട്ടാബാദ് കമ്മീഷന്. പക്ഷേ കണ്ടെത്തലുകള്‍ പരസ്യമാക്കില്ലെന്ന് കമ്മീഷനും അധികൃതരും തീരുമാനിയ്ക്കുകയാണെങ്കില്‍ സത്യാവസ്ഥ അറിയാനുള്ള ലോകത്തിന്റെ അവസരം അതോടെ തീര്‍ത്തും ഇല്ലാതാകും.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications