കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാദന്റെ അന്തകന്‍; സംശയങ്ങള്‍ ഇനിയും ബാക്കി

  • By Lakshmi
Google Oneindia Malayalam News

Laden
വാഷിങ്ടണ്‍: വളരെ ആകാംഷയോടെയായിരുന്നു അല്‍ഖ്വയ്ദ ഭീകരന്‍ ഒസാമ ബിന്‍ ലാദനെ വെടിവെച്ചു കൊന്ന് യുഎസ് നേവി സീല്‍ അംഗത്തിന്റെ വെളിപ്പെടുത്തലുകള്‍ ലോകം കേട്ടത്. അടുത്തിടെയാണ് എസ്‌ക്വയര്‍ മാഗസിനില്‍ പേരുവെളിപ്പെടുത്താതെ ഈ നേവി സീലിന്റെ അനുഭവകഥവന്നത്.

സുരക്ഷാ കാരണങ്ങളാല്‍ ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ മാഗസിന്‍ ദി ഷൂട്ടര്‍ എന്നാണ് മാഗസിന്‍ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ അന്ന് ലാദനെ വധിക്കാനായി രൂപീകരിച്ച നേവി സീല്‍ ടീമിലെ മറ്റൊരംഗം പറയുന്നത് ഈ കഥ യാഥാര്‍ത്ഥ്യമല്ലെന്നാണ്. ഇതോടെ ആരാണ് ലാദനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന ചോദ്യം വീണ്ടും ഉത്തരമില്ലാത്തതായി മാറിയിരിക്കുകയാണ്.

ഇരുപത്തിമൂന്ന് അംഗങ്ങളായിരുന്നു യുഎസ് സംഘത്തിലുണ്ടായിരുന്നത്. 2011 മെയ് 2ന് അര്‍ദ്ധരാത്രിയോടെയാണ് ലാദന്‍ ഒഴിവില്‍ക്കഴിഞ്ഞിരുന്ന കെട്ടിടത്തിന്റെ അതിര്‍ത്തിയ്ക്കുള്ളില്‍ ഇവര്‍ എത്തിയത്. ലാദനെയും രണ്ട് അംഗരക്ഷകരെയുമാണ് ഇവര്‍ വെടിവെച്ചു വീഴ്ത്തിയത്. ഈ വെടിവെയ്പിനിടെ ലാദന്റെ മകനും ലാദന്റെ അംഗരക്ഷകന്റെ ഭാര്യയ്ക്കും മറ്റ് രണ്ട് സ്ത്രീകള്‍ക്കും വെടിയേറ്റിരുന്നു- എന്നു തുടങ്ങിയ കാര്യങ്ങളാണ് ഷൂട്ടറെ ഉദ്ധരിച്ചുകൊണ്ട് എസ്‌ക്വയര്‍ മാഗസന്‍ എഴുതിയിരുന്നത്.

എന്നാല്‍ ഇത്രമാത്രം വീരോചിതമായിരുന്നില്ല ലാദന്റെ അന്ത്യനിമിഷങ്ങളെന്നാണ് നേവി സീലിലെ മറ്റൊരംഗം പറയുന്നത്. മുകള്‍ നിലയിലെത്തിയ സീലുകളില്‍ ഒരാള്‍ ലാദനെപ്പോലെ തോന്നിയ്ക്കുന്ന ഒരാള്‍ മുറിയുടെ വാതിലിനുള്ളിലൂടെ പാളിനോക്കുന്നത് കാണുകയും അയാള്‍ക്കു നേരെ വെടിവെയ്ക്കുകയുമായിരുന്നുവത്രേ. ഒറ്റ വെടിയുണ്ടയില്‍ത്തന്നെ ലാദന് പരുക്കേറ്റു. തുടര്‍ന്ന് രണ്ട് സീലുകള്‍കൂടി ലാദന്റെ മുറിയില്‍ കടന്നു, അപ്പോള്‍ വെടിയേറ്റ് മൃതപ്രായനായ ലാദന്‍ തറയില്‍ കിടക്കുകയായിരുന്നു. തുടര്‍ന്ന് നെഞ്ചില്‍ വെടിവെച്ച് മരണം ഉറപ്പാക്കി- ഇങ്ങനെയാണ് മറ്റൊരു സംഘാംഗം സംഭവം വിവരിക്കുന്നത്.

എസ്‌ക്വയറില്‍ കഥ പറഞ്ഞ ഷൂട്ടര്‍ പറയുന്നത് ലാദന്റെ കൈവശം തോക്കുകണ്ടപ്പോഴാണ് താനയാളെ വെടിവച്ചതെന്നാണ്. എസ്‌ക്വയറില്‍ പ്രസിദ്ധീകരിച്ച ഷൂട്ടറുടെ കഥയ്ക്ക് വിരുദ്ധമായ വെളിപ്പെടുത്തല്‍ ഉണ്ടായതോടെ, ഇക്കാര്യത്തില്‍ ഏത് വിശ്വസിക്കണെന്ന സംശയത്തിലാണ് ലോകം. തീവ്രവാദത്തിനെതിരെയുള്ള ഒരു സുപ്രധാനമുന്നേറ്റമെന്ന നിലയില്‍ കണക്കാക്കപ്പെടുന്ന സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ ലോകത്താകമാനമുള്ളവര്‍ ഇപ്പോഴും ആകാംഷയോടെ കാത്തിരിക്കുന്നുണ്ട്.

ഇനി ഇക്കാര്യത്തില്‍ എന്തെങ്കിലും തുറന്നുപറയാന്‍ സാധ്യതയുള്ളത് അബോട്ടാബാദ് കമ്മീഷനാണ്. ലാദന്റെ വധവുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ ക്മ്മീഷനാണ് അബോട്ടാബാദ് കമ്മീഷന്‍. പക്ഷേ കണ്ടെത്തലുകള്‍ പരസ്യമാക്കില്ലെന്ന് കമ്മീഷനും അധികൃതരും തീരുമാനിയ്ക്കുകയാണെങ്കില്‍ സത്യാവസ്ഥ അറിയാനുള്ള ലോകത്തിന്റെ അവസരം അതോടെ തീര്‍ത്തും ഇല്ലാതാകും.

English summary
he identity of the man who really killed former Al-Qaeda chief Osama Bin Laden remains a mystery even after the lengthy profile published by Esquire magazine earlier in February.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X