കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഗില്‍ യുദ്ധത്തില്‍ അഭിമാനം: മുഷറഫ്

Google Oneindia Malayalam News

musharraf
ഇസ്ലാമാബാദ്: പ്രവാസ ജീവിതത്തിനുശേഷം പാകിസ്താനില്‍ തിരിച്ചെത്തിയ മുന്‍ പ്രസിഡണ്ട് പര്‍വ്വേസ് മുഷറഫ് പടയൊരുക്കം ആരംഭിച്ചുകഴിഞ്ഞു. തെരഞ്ഞൈടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന മുഷറഫ് കാര്‍ഗില്‍ യുദ്ധത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്നു കൂടി പറഞ്ഞാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്. പാകിസ്താനില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയാന്‍ സാധ്യതയുള്ള ഇന്ത്യാ വിരുദ്ധ വികാരം തന്നെയാണ് മടങ്ങിവരവിലെ കന്നിയുദ്ധത്തില്‍ മുഷറഫ് തുരുപ്പുചീട്ടാക്കുന്നതെന്നതും ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട്.

ഇന്നലെ കറാച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പര്‍വ്വേസ് മുഷറഫ് മനസ്സുതുറന്നത്. 1999ലെ കര്‍ഗില്‍ യുദ്ധത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ട് എന്നായിരുന്നു മുഷറഫിന്റെ പ്രസ്താവന. കാര്‍ഗില്‍ യുദ്ധത്തില്‍ തന്റെ പങ്കിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഷറഫ്. കാര്‍ഗിലില്‍ പാക് സേന നുഴഞ്ഞുകയറ്റം നടക്കുന്ന കാലത്ത് പാകിസ്താന്‍ സേനയുടെ മേധാവിയായിരുന്നു പര്‍വ്വേസ് മുഷറഫ്. പിന്നീട് നവാസ് ഷരീഫ് സര്‍ക്കാരിനെ അട്ടിമറിച്ച് മുഷറഫ് പാകിസ്താന്‍ പ്രസിഡണ്ടായി.

കാര്‍ഗിലില്‍ തീവ്രവാദികളല്ല പാക് സൈന്യമാണ് ആക്രമണം നടത്തിയതെന്ന് ലഫ്റ്റനന്റ് ജനറല്‍ ഷാഹിജ് അസീസ് വെളിപ്പെടുത്തിയത് വിവാദമായിരുന്നു. പാകിസ്താന്‍ പട്ടാളത്തിന്റെ നീക്കത്തെക്കുറിച്ച് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന് അറിയാമായിരുന്നു എന്നും മറിച്ചുള്ള വാദങ്ങള്‍ തെറ്റാണെന്നും അസീസ് പറഞ്ഞിരുന്നു. എന്നാല്‍ കരസേന മേധാവിയായിരുന്ന പര്‍വ്വേസ് മുഷറഫാണ് കാര്‍ഗില്‍ ആക്രമണം ആസൂത്രണം ചെയ്തത് എന്നും തനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നുമായിരുന്നു ഇക്കാര്യത്തില്‍ ഷെരീഫിന്റെ നിലപാട്.

പാകിസ്താനെ ശുദ്ധീകരിക്കാനാണ് താന്‍ തിരിച്ചുവന്നത് എന്നാണ് മുഷറഫിന്റെ അവകാശവാദം. തിരിച്ചുവരാന്‍ വേണ്ടി ആരുമായും കരാര്‍ ഉണ്ടാക്കിയിട്ടില്ല. ജനങ്ങളുടെ താല്‍പര്യം അനുസരിച്ചാണ് താന്‍ തിരിച്ചുവന്നത് - മുഷറഫ് പറഞ്ഞു. വടക്കന്‍ പാകിസ്താനിലെ ചിത്രാല്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടാന്‍ ഒരുങ്ങുകയാണ് മുഷറഫ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ദുബായിലും ലണ്ടനിലുമായി പ്രവാസജീവിതത്തിലായിരുന്നു മുഷറഫ്. കഴിഞ്ഞ ഞായറാഴ്ചയാണ് മുഷറഫ് പാകിസ്താനില്‍ തിരിച്ചെത്തിയത്.

English summary
Former Pakistan President Pervez Musharraf said he was proud of the Karhil operation against India, 1999.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X