കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രൊഫഷണല്‍ ഉറക്കക്കാരനെ വേണമെന്ന് പരസ്യം!

  • By Lakshmi
Google Oneindia Malayalam News

Sleeping
ല്‍സിങ്കി: യാതൊരു ശല്യവുമില്ലാതെ കുറച്ചുനാള്‍ ഉറങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സുവര്‍ണാവസരം, ഉറങ്ങാനുള്ള അടക്കാനാവാത്ത ആഗ്രഹത്തിനൊപ്പം അല്‍പം എഴുതാനുള്ള കഴിവും കൂടിയുണ്ടെങ്കില്‍ പിന്നെ ഒന്നും ആലോചിക്കാനില്ല ഫിന്‍ലാന്റിലേയ്ക്ക് വച്ചുപിടിക്കാം. ഫിന്‍ലാന്റ് തലസ്ഥാനമായ ഹെല്‍സിങ്കിയിലെ ഒരു ഹോട്ടലിലേയ്ക്ക് ഉറങ്ങാനും എഴുതാനും ഒരാളെ ആവശ്യമുണ്ട്.

അമ്പരക്കേണ്ടതില്ല, ഹോട്ടല്‍ ഫിന്നിലെ മുറികളില്‍ ഉറക്കപരിശോധന നടത്തണം, അതുകഴിഞ്ഞ് അവിടുത്തെ ഉറക്കത്തെക്കുറിച്ച് ബ്ലോഗ് എഴുതണം ഇത്രയേ ചെയ്യേണ്ടതുള്ളു. 35 ദിവസത്തേയ്ക്ക് ഹോട്ടലിലെ മുറികളില്‍ ഉറങ്ങി അതിനെക്കുറിച്ച് അനുഭവക്കുറിപ്പെഴുതാനായി 35 ദിവസത്തേയ്ക്ക് ഒരു പ്രൊഫഷണല്‍ സ്ലീപ്പറെ അന്വേഷിക്കുകയാണ് ഹോട്ടല്‍ അധികൃതര്‍.

അടുത്തിടെയാണ് ഹോട്ടല്‍ ഫിന്നില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയത്. ഒരാള്‍ ഇവിടുത്തെ മുറികളിലെല്ലാം ഉറങ്ങുകയും ശല്യങ്ങളേതുമില്ലാതെ ഉറങ്ങാന്‍ കഴിയുമെന്നകാര്യം ബ്ലോഗില്‍ എഴുതി നാലാളെ അറിയിക്കുകയും ചെയ്താല്‍ അത് ഹോട്ടലിന് വലിയ പരസ്യമാകുമെന്നാണ് മാനേജര്‍ ടിയോ ടിക്കയുടെ കണക്കുകൂട്ടല്‍. ഐഡിയ കിട്ടിയ ഉടനെ ഹോട്ടലുകാര്‍ പ്രൊഫണല്‍ ഉറക്കക്കാരനെ അന്വേഷിച്ച് പരസ്യവും നല്‍കിക്കഴിഞ്ഞു.

ബാറും, റസ്‌റ്റോറന്റുമില്ലാത്ത ഹോട്ടലിലെ ഓരോ മുറിയിലും ഉറങ്ങുക, അതിനെക്കുറിച്ച് മികച്ച ഭാഷയില്‍ ബ്ലോഗെഴുതുക ഇത്രയേ ചെയ്യാനുള്ളു. ഇതിനായി പ്രൊഫഷണല്‍ സ്ലീപ്പര്‍ക്ക് വേണ്ട യോഗ്യതകള്‍ ഇതാണ്- ഫിന്നിഷ് ഭാഷയില്‍ നൈപുണ്യം. ഇംഗ്ലീഷിലും അറിവ് വേണം, റഷ്യന്‍ ഭാഷ കൂടി അറിയുമെങ്കില്‍ വളരെ നല്ലത്. മെയ് 17നാണ് ജോലി ആരംഭിക്കുക. അപേക്ഷകള്‍ ഏപ്രില്‍ മാസം അവസാനം വരെ അയയ്ക്കാം. ഇതിനകം 600 അപേക്ഷകല്‍ ഇക്കാര്യത്തില്‍ ഹോട്ടല്‍ അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇനി ഇതില്‍ നിന്ന് ആരെയാവും ഉറങ്ങാനും എഴുതാനുമായി ഹോട്ടലുകാര്‍ തിരഞ്ഞെടുക്കുകയെന്നേ അറിയാനുള്ളു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X