കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ല: മുലായം

സഖ്യ കക്ഷിയുടെ മന്ത്രിയെപ്പോലും ജയിലില്‍ അയച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന് താന്‍ പറഞ്ഞത് അതുകൊണ്ടാണ് - മുലായം വിശദീകരിച്ചു. മുലായം സിംഗ് യാദവ് പിന്തുണ പിന്‍വലിച്ചാലും കേന്ദ്രസര്‍ക്കാര്‍ കാലാവധി തികയ്ക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാവിലെ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസിന്റെ സ്വഭാവ ശുദ്ധിയെ ചോദ്യം ചെയ്തുകൊണ്ട് മുലായം തിരിച്ചടിച്ചത്.
ഇതൊക്കെയാണെങ്കിലും യു പി എ സര്‍ക്കാരിനുള്ള പിന്തുണ മുലായം പിന്‍വലിക്കില്ല. വര്‍ഗ്ഗീയ ശക്തികള്‍ അധികാരത്തിലെത്തുന്നത് തടയാനാണ് കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്നത്. എന്തായാലും പൊതു തെരഞ്ഞെടുപ്പ് ഈ വര്‍ഷം തന്നെ നടക്കും. അതിനുശേഷം ആരെ പിന്തുണക്കണം എന്നത് അപ്പോള്‍ തീരുമാനിക്കാം - മുലായം പറഞ്ഞു. തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാനായി സമാജ് വാദി പാര്‍ട്ടി അണികളോട് മുലായം ആഹ്വാനം ചെയ്തു.
കേന്ദ്രത്തില്‍ യു പി എയെ പിന്തുണയ്ക്കുകയും അതെ സമയം തന്നെ എന്‍ ഡി എയെയും അദ്വാനിയെയും പുകഴ്ത്തുകയും ചെയ്യുന്ന മുലായം സിംഗിന്റെ നിലപാട് ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. മുലായത്തിന്റെ പ്രസ്താവനകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പരസ്യമായി രംഗത്തു വന്നു. അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് തീരുമാനമില്ലാതെ നില്‍ക്കുന്ന മുലായത്തിന്റെ നിലപാടിനെതിരെ പ്രധാനമന്ത്രിയും അസ്വസ്ഥത പ്രകടിപ്പിരുന്നു.












Click it and Unblock the Notifications