എന്തുവന്നാലും യുപിഎയ്ക്ക് പിന്തുണയില്ല:ജെഡിയു

ബീഹാറിനു പ്രത്യേകപദവി നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏതു നീക്കവും സ്വാഗതാര്‍ഹമാണ്, എന്നാല്‍ അത് കൊണ്ട് തങ്ങള്‍ കേന്ദ്രസര്‍ക്കാരിന് പിന്തുണ നല്‍കുമെന്ന ധാരണകള്‍ തെറ്റാണ്. ഇക്കാര്യത്തില്‍ തങ്ങളുടെ പാര്‍ട്ടി വിലപേശലുകള്‍ക്ക് തയ്യാറല്ല. ബിഹാറിനു പ്രത്യേക സംസ്ഥാനപദവി നല്കി എന്‍ ഡി എ സഖ്യത്തില്‍ വിള്ളലുണ്ടാക്കാന്‍ കഴിയും എന്ന് കരുതരുത് - ജനതാദള്‍ യു വക്താവ് കെ സി ത്യാഗി പറഞ്ഞു.
ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ തട്ടി ഡി എം കെയുടെ പിന്തുണ നഷ്ടപ്പെട്ട കേന്ദ്രത്തിലെ യു പി എ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാണ്. 18 എം പി മാരാണ് കേന്ദ്രത്തില്‍ ഡി എം കെയ്ക്ക് ഉണ്ടായിരുന്നത്. സര്‍ക്കാരിനെ പുറത്തുനിന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് പറഞ്ഞിരുന്നുവെങ്കിലും മുലായത്തിന്റെ കണ്ണ് മൂന്നാം മുന്നണി എന്ന സ്വപ്‌നത്തിലാണ്. ഇടക്കിടെ തങ്ങളെ കുത്തിനോവിക്കുന്ന മുലായത്തിന്റെ പ്രസ്താവനകളിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്.
ഈ സാഹചര്യത്തിലാണ് എന്‍ ഡി എയില്‍ നിന്നും കക്ഷികളെ കൂടെ കിട്ടാനായി കോണ്‍ഗ്രസ് ശ്രമം നടത്തുന്നത്. ഇതിന്റെ ഭാഗമായി ബിഹാറിന് പ്രത്യേക സംസ്ഥാന പദവി നല്‍്കാനും തയ്യാറായേക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു. പ്രത്യേക സംസ്ഥാന വദവി നല്‍കുന്ന മുന്നണിയോട് തങ്ങള്‍ സഹകരിക്കുമെന്ന് ജെഡിയു നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ എല്ലാ പിന്നോക്ക സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദവി അനുവദിക്കേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തില്‍ വില പേശലുകള്‍ക്ക് അടിസ്ഥാനമില്ലെന്നും ജെഡിയു തുറന്നുപറഞ്ഞതോടെ കോണ്‍ഗ്രസ് സ്വ്പ്‌നങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.












Click it and Unblock the Notifications