ഫേസ്ബുക്കില്‍ കമന്റടി; 57 കുട്ടികളെ പുറത്താക്കി

ത്രിപുരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികളാണ് ഓണ്‍ലൈന്‍ കമന്റടിയില്‍ കുടുങ്ങിയത്. ഹോസ്റ്റല്‍ സൂപ്രണ്ടിനോടുള്ള അരിശം മൂത്ത് സംഘത്തിലെ പെണ്‍കുട്ടികളിലൊരാള്‍ ഫേസ്ബുക്കില്‍ വാര്‍ഡനെ അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്ന് വിളിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. മറ്റുള്ളവര്‍ ഓരോരുത്തരായി പോസ്റ്റില്‍ കമന്റും ലൈക്കുമടിച്ചു. സംഭവം വാര്‍ത്തയായതും കുട്ടികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ഒരു വര്‍ഷത്തേക്കാണ് ഏഴംഗ അച്ചടക്കസമിതിയുടെ ശിക്ഷ.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ കൂടുതലും പെണ്‍കുട്ടികളാണ് എന്നതാണ് ഏറെ രസകരം. കോഴ്‌സ് പൂര്‍ത്തിയാകാന്‍ കേവലം ഒരു മാസം ബാക്കി നില്‍ക്കേയാണ് സംഘത്തിന് പണി ഫേസ്ബുക്കിന്റെ രൂപത്തില്‍ കി്ട്ടിയത്. കാംപസ് ഇന്റര്‍വ്യൂ വഴി ജോലികിട്ടിയവരും സംഘത്തിലുണ്ടെങ്കിലും അച്ചടക്ക സമിതി ഇവരെയും വെറുതെ വി്ട്ടില്ല. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതകരിക്കാന്‍ കോളേജ് അധികൃതര്‍ തയ്യാറായിട്ടില്ല.
കുട്ടികളെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ രക്ഷകര്‍ത്താക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ടീച്ചര്‍മാരുടെ സംഘടന വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടമെന്ന് ആവശ്യപ്പെട്ടു. കേന്ദ്രത്തിലെ ഹ്യൂമന്‍ റഇസോഴ്‌സ് ഡെവലപ്പ്‌മെന്റ് വകുപ്പാണ് നടപടി എടുക്കേണ്ടത്. എന്നാലും തങ്ങളും വേണ്ടത് ചെയ്യുമെന്ന്‌ന ത്രിപുര ഹയര്‍ എജ്യുക്കേഷന്‍ മിനിസ്റ്റര്‍ ഭാനുലാല്‍ സാഹ പറഞ്ഞു.
സ്വന്തം പേരില്‍ ഇത്രേം വലിയ മണ്ടത്തരമൊപ്പിക്കാനുള്ള ബുദ്ധിയേ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി വിദ്യാര്‍ത്ഥികള്‍ക്കുള്ളോ എന്നതാണ് മറ്റുള്ള ഫേസ്ബുക്കര്‍മാരുടെ സംശയം. ആയിരക്കണക്കിന് അനോണികളുണ്ട് ഫേസ്ബുക്കില്‍. അല്ലെങ്കില്‍ത്തന്നെ വേറെന്തെല്ലാം മാര്‍ഗങ്ങളുണ്ടായിരുന്നു ഒരാളെ കളിയാക്കാന്‍ അല്ലേ?












Click it and Unblock the Notifications