മുംബൈ: വ്യവസായ സ്ഥാപനത്തിലുണ്ടായ പൊട്ടിത്തെറിയില്‍ മുംബൈയില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. സാകിനാകയിലെ ഒരു രാസഫാക്ടറിയില്‍ പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ രാജാവാരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
രാത്രി രണ്ടു മണിയോടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിയെ തുടര്‍ന്ന് വന്‍ തീപിടുത്തവും ഉണ്ടായി. ഉടന്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി. നാല് ഫയര്‍ എഞ്ചിന്‍ യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.