നരേന്ദ്രമോഡിക്ക് അമേരിക്ക സന്ദര്‍ശിക്കാന്‍ ക്ഷണം

യു എസ് കോണ്‍ഗ്രസിലെ ഇല്ലിനോയിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗം ആരോണ്‍ ഷോക്കിന്റെ നേതൃത്വത്തിലുള്ള 18 അംഗ പ്രതിനിധിസംഘം മോഡിയെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തി കണ്ടിരുന്നു. ഗുജറാത്തിന്റെ അതിവേഗത്തിലുള്ള വളര്‍ച്ചയിലും വികസനത്തിലും മനസ്സുനിറഞ്ഞാണ് അമേരിക്കന്‍ സംഘം മോഡിയെ തങ്ങളുടെ നാട്ടിലേക്ക് വിളിച്ചത്. യു എസ് നയരൂപീകരണത്തില്‍ നിര്‍ണായ സ്വാധീനമുള്ളവരാണ് മോഡിയെ സന്ദര്‍ശിച്ച സംഘം എന്നതും പ്രധാനമാണ്.
മോഡിയുടെ വിസ വിലക്ക് നീക്കാന്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളുമായി ചേര്‍ന്ന് സര്‍ക്കാരിന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ആരോണ്‍ ഷോക്ക് കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു. നരേന്ദ്ര മോഡി ഗുജറാത്തില്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ സ്വന്തം നാട്ടുകാരേയും ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് അ്‌ദ്ദേഹത്തെ അമേരിക്കയിലേക്ക് ക്ഷണിച്ചത് - ഷോക്ക് കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ അമേരിക്കയിലെ വാര്‍തോണ്‍ ഇന്ത്യ എക്കണോമിക് ഫോറത്തില്‍ സംസാരിക്കാനായി മോഡിക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അദ്ദേഹത്തെ പരിപാടിയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് ബ്രിട്ടന്‍ അടക്കമുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളും മോഡിക്ക് വിസ നിഷേധിച്ചിരുന്നു. അടുത്തിടെ ബ്രിട്ടനില്‍ നിന്നുള്ള വിദേശകാര്യ സഹമന്ത്രി ഹ്യൂഗോ സ്വയറിന്റെ നേതൃത്വത്തിലുള്ള സംഘവും മോഡിയെ സന്ദര്‍ശിച്ചിരുന്നു.












Click it and Unblock the Notifications