സിപിഎം അംഗത്വ ഫോറത്തില്‍ ജാതിച്ചോദ്യം
തിരുവനന്തപുരം: കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം ചേര്‍ക്കലും പുതുക്കലുമായി ആളെ കൂട്ടല്‍പണി പുരോഗമിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിളിപ്പുറത്തത്തെിയതിന്റെ ആരവം പലരുടെ നാവുകളിലൂടെ പുറംലോകത്തത്തെിക്കഴിഞ്ഞു. അടുത്ത വര്‍ഷം ആദ്യം തെരഞ്ഞെടുപ്പെന്ന അഭ്യൂഹത്തിന് പിന്നാലെ നവംബറില്‍ തെരഞ്ഞെടുപ്പെന്നാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായമിന്റെ വ്യാഴാഴ്ചത്തെ പ്രഖ്യാപനം.
അതെന്തുമാകട്ടെ, പാര്‍ട്ടിയില്‍ ആളുകൂടിയെന്ന് തെളിയിക്കേണ്ടത് ഇപ്പോള്‍ സിപിഎമ്മിന്റെ ആവശ്യമാണ്. ടി.പി വധക്കേസില്‍ വിചാരണ പുരോഗമിക്കവെ പാര്‍ട്ടിക്കെതിരെ മാധ്യമങ്ങളായ മാധ്യമങ്ങളെല്ലാം അച്ചുനിരത്തുന്ന ഇക്കാലത്ത് ആള്‍ബലം കുറഞ്ഞില്‌ളെന്ന് കാട്ടേണ്ടത് പിണറായിയുടെ പ്രസ്റ്റീജ് പ്രശ്‌നമാണ്. പാര്‍ട്ടി അംഗത്വത്തിന് ചില നിബന്ധനകളൊക്കെയുണ്ടെങ്കിലും ഇത്തവണ മുമ്പ് കാണാത്ത ചില്ലറ കാര്യങ്ങളൊക്കെ അംഗത്വം പുതുക്കല്‍ ഫോറത്തില്‍ കയറിപ്പറ്റിയിട്ടുണ്ട്.

ഏത് ജാതിയില്‍ പെട്ട ന്യൂനപക്ഷമാണ് എന്ന ചോദ്യമാണ് അതില്‍ പ്രധാനം. 2013 ലെ പാര്‍ട്ടി അംഗത്വം പുതുക്കാന്‍ സംസ്്ഥാന കമ്മിറ്റി അംഗീകരിച്ച് പടച്ചുവിട്ട ഫോറത്തിലാണ് ന്യൂനപക്ഷാംഗത്തിന്റെ ജാതിയും ഉപജാതിയും എല്ലാം അറിയാനുള്ള ത്വര സിപിഎം പ്രകടമാക്കിയിരിക്കുന്നത്. പാര്‍ട്ടി മെംബര്‍മാര്‍വഴി ഇപ്പോള്‍ വിതരണം ചെയ്യുന്ന ഫോറത്തിലാണ് ഈചോദ്യമുള്ളത്. മുസ്ലിം, ക്രിസ്ത്യന്‍, മറ്റുള്ളവര്‍ എന്നിവരില്‍പെട്ട ന്യൂനപക്ഷമാണോ എന്നും ചോദ്യമുണ്ട്.
അംഗം ഇതില്‍ ഏതില്‍പെട്ടതാണെന്ന് ചേര്‍ക്കണം. എസ്.സി, എസ്.ടി വിഭാഗത്തില്‍ പെട്ടവര്‍ അക്കാര്യം പ്രത്യേകം രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജാതി ചോദിക്കരുത്, പറയരുത് എന്ന ഗുരുവചനം നയമാക്കിയ പാര്‍ട്ടി ഇപ്പോള്‍ ഈ കുരുവും ചുളയും തിരയുന്നതിലെ സാംഗത്യം ചില പാര്‍ട്ടി അംഗങ്ങള്‍ക്ക് നന്നായി രുചിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവിടവിടെ ചില്ലറ പ്രതിഷേധങ്ങളും അരങ്ങേറുന്നുണ്ട്.












Click it and Unblock the Notifications