Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹം അമ്പലത്തില്‍, 'ആദ്യരാത്രി' ആശുപത്രിയില്‍

കൊടുങ്ങല്ലൂര്‍: 41കാരനായ നാരായണന്‍ നമ്പൂതിരിക്ക് 19കാരിയായ ആതിരാംബദേവി അന്തര്‍ജനത്തെ വേളി കെട്ടാന്‍ കുറച്ചൊന്നുമല്ല സാഹസപ്പെടേണ്ടി വന്നത്. അമ്പലവും പൊലീസ് സ്‌റ്റേഷനും കഴിഞ്ഞ് ആശുപത്രിയിലവസാനിച്ചു കല്യാണദിനത്തിലെ മറുവീട് തേടല്‍. മലപ്പുറത്തുകാരായ കമിതാക്കള്‍ വേളിക്ക് നിശ്ചയിച്ചത് കൊടുങ്ങല്ലൂര്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്ര സന്നിധി. മിന്നുചാര്‍ത്തി വൈകാതെ വധു 'വലതുകാല്‍' വെച്ച് കയറിയത് കൊടുങ്ങല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍. പിന്നീട് നേരെ മോഡേണ്‍ ആശുപത്രിയിലേക്ക്.

എതിര്‍പ്പുകളെയും രോഗാവസ്ഥയെയും അതിജീവിച്ച പ്രണയ സാഫല്യത്തിനാണ് കൊടുങ്ങല്ലൂര്‍ വേദിയായത്. മലപ്പുറം ശ്രീധര്‍മഗിരി ക്ഷേത്രം മേല്‍ശാന്തി വെളുത്തേടത്ത് ഇടമനയിലെ നാരായണന്‍ നമ്പൂതിരിയാണ് പ്രണയകഥയിലെ നായകന്‍. പ്രണയിനിയായ ആതിരാംബദേവി അന്തര്‍ജനമാകട്ടെ ബി.എസ്സി രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയും. ശ്രീധര്‍മഗിരി ക്ഷേത്ര ദര്‍ശനത്തിനിടെ മൊട്ടിട്ട പ്രണയമാണ് വ്യാഴാഴ്ച പൂവണിഞ്ഞത്.

Kodungallu Marriage

പ്രണയകാലത്ത് പെണ്‍കുട്ടി വാതരോഗത്തിന്റെ പിടിയിലായി. രോഗത്തെ അവഗണിച്ച് ജീവിതത്തില്‍ ഒന്നിക്കാമെന്ന തീരുമാനിച്ചപ്പോള്‍ ഉറ്റവര്‍ക്ക് എതിര്‍പ്പ്. എന്നാല്‍ ഇത്തിരി സാഹസമാകാമെന്ന് ഇരുവരും കരുതി. മകളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയെ മുളയിലേ നുള്ളാനായി മലപ്പുറം വണ്ടൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. അതിനുശേഷമാണ് മിന്നുചാര്‍ത്താനായി കൊടുങ്ങല്ലൂരിലേക്ക് വെച്ചുപിടിച്ചത്. വധൂവരന്മാര്‍ തനിച്ചല്ല, വരന്റെ അടുത്ത ബന്ധുക്കളുമുണ്ടായിരുന്നു അകമ്പടിക്കാരായി.

ബന്ധുവീട്ടില്‍ തങ്ങിയ കമിതാക്കള്‍ വ്യാഴാഴ്ച രാവിലെ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലത്തെി താലിചാര്‍ത്തി. മംഗല്യപുടവയും പൂമാലയും അണിഞ്ഞ വധൂവരന്മാര്‍ നേരെ പോയത് കൊടുങ്ങല്ലൂര്‍ പൊലീസ് സ്‌റ്റേഷനിലേക്കാണ്. പെണ്ണുവീട്ടുകാര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ടാകുമെന്ന് ധരിച്ചാണ് ഈ 'കീഴടങ്ങല്‍'. സുരക്ഷിതത്വത്തിനും ഒരു പൊലീസ് കൂട്ട് നന്നെന്ന് കരുതിക്കാണും. വലതുകാല്‍ വെച്ച് സ്‌റ്റേഷനില്‍ കയറിയെങ്കിലും നടക്കാന്‍ നന്നേ പ്രയാസപ്പെട്ട ആതിരാംബ ദേവിക്ക് ഭര്‍തൃസഹോദരി വിനോദിനി സഹായിയായി. സ്‌റ്റേഷനില്‍നിന്നിറങ്ങിയ ശേഷം കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലേക്ക്. കാലുവേദന ഭേദമായശേഷം ആശുപത്രി വിടാമെന്നാണിവരുടെ പക്ഷം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+