കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളെ തനിച്ച് ഹജ്ജിന് വിടില്ലെന്ന് സര്‍ക്കാര്‍

  • By Lakshmi
Google Oneindia Malayalam News

Haj
കൊച്ചി: സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് സ്ത്രീകളെ തനിച്ച് ഹജ്ജിന് പോകാന്‍ അനുവദിക്കാത്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്ത്രീകളെ മാത്രമായി ഹജ്ജിന് പോകാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം കാണിച്ചുകൊണ്ട് സത്യവാങ്മൂലം നല്‍കിയത്.

കുടുംബത്തില്‍ നിന്നുള്ള ഒരു പുരുഷന്‍ കൂട്ടിനില്ലാതെ(മെഹ്‌റം) സ്ത്രീകളെ മാത്രമായി ഹജ്ജിന് പോകാന്‍ അനുവദിക്കില്ലെന്നാണ് ഹജ്ജ് കമ്മിറ്റിയുടെ നിലപാട്. ഇതിനെ ചോദ്യം ചെയ്തുകണ്ട് കടലുണ്ടി സ്വദേശിയായ ആമിനക്കുട്ടി മുഹമ്മദ് ആണ് ഹര്‍ജി നല്‍കിയത്. സ്ത്രീയ്‌ക്കൊപ്പം ഹജ്ജിന് പോകാന്‍ അനുവദിക്കണമെന്നും നിലവിലെ ചട്ടം ഒട്ടേറെ സ്ത്രീകള്‍ക്ക് ഹജ്ജ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തുന്നുവെന്നുമാരോപിച്ചാണ് ഹരജിക്കാരി കോടതിയെ സമീപിച്ചത്.

സ്ത്രീയെ തനിച്ച് ഹജ്ജിന് വിടാനും സ്ത്രീയെ തന്നെ 'മെഹ്‌റം' ആയി അനുവദിക്കാനും ചട്ടപ്രകാരം അനുവാദമില്ലെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ ടി.പി. സാജിത് മുഖേന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഭരണഘടനയിലെ പതിനാലാം ആട്ടിക്കിള്‍ ലംഘിക്കുന്നതാണ് ഹജ്ജ് കമ്മിറ്റിയുടെ ഈ നിലാപടെന്നും ഇത് വ്യക്തമായ ലിംഗവിവേചനമാണെന്നും ആമിനക്കുട്ടിയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്.

English summary
Muslim women are not allowed to travel alone for the Haj pilgrimage to avoid risking their safety, the state government has informed the Kerala high court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X