30 ദിവസം ഇന്റര്‍നെറ്റ് വേഗത കുറയും

രാജ്യത്തെ ഒട്ടുമിക്ക ഇന്റര്‍നെറ്റ് ദാതാക്കളെയും ബാധിക്കുന്ന കാര്യമാണെങ്കിലും ഭാരതി എയര്‍ടെല്‍, ടാറ്റാ കമ്യൂണിക്കേഷന്‍, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നവരായിരിക്കും ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുക.
എത്രമാത്രം കേടുപാടുകളുണ്ടായിട്ടുണ്ടെന്ന് പരിശോധിച്ചുവരികയാണ്. ഇന്റര്‍നെറ്റ് വേഗത ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിക്കുമെന്നറിയണമെങ്കില്‍ തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വരും. വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ അവധിയായതിനാല്‍ ഡാറ്റാ ട്രാഫിക് കുറവായിരുന്നു.
അത്‌ലാന്റാ റൂട്ടിനു പകരം പസഫിക് റൂട്ടിലേക്ക് ട്രാഫിക് മാറ്റാന്‍ ഇന്ത്യന്‍ കമ്പനികള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ട് വലിയ കാര്യമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൂടുതല്‍ ട്രാഫിക് താങ്ങാനുള്ള ശേഷി ആ ലൈനിനില്ലാത്തതാണ് കാരണം. ഇന്ത്യയെ കൂടാതെ മലേഷ്യ, തായ്‌ലാന്‍ഡ്, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താന്‍, ടുണീഷ്യ, അള്‍ജീരിയ, യുഎഇ എന്നീ രാജ്യങ്ങളും സിംഗപ്പൂര്‍-ഫ്രാന്‍സ് ലൈനിലൂടെയാണ് പ്രാധാനമായും ഡാറ്റാ ട്രാന്‍സ്ഫര്‍ നടത്തുന്നത്.












Click it and Unblock the Notifications