കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരഞ്ഞെടുപ്പ് മുലായത്തിന് ശവ ഘോഷയാത്രയാകും

Google Oneindia Malayalam News

mulayam-beni
ദില്ലി: ചിലരുണ്ട്, എത്ര കിട്ടിയാലും പഠിക്കില്ല. ഏകദേശം അങ്ങനെ തന്നെയാണ് കേന്ദ്ര ഉരുക്കുമന്ത്രി ബേനി പ്രസാദ് വര്‍മ്മയും. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമാജ്‌വാദി പാര്‍ട്ടിയുടെ ശവഘോഷയാത്രയാകുമെന്നാണ് ബേനി പ്രസാദ് വര്‍മയുടെ പുതിയ വെളിപാട്. തെരഞ്ഞെടുപ്പില്‍ മുലായം സിംഗിന്റെ സമാജ്‌വാദി പാര്‍ട്ടിക്ക് നാലു സീറ്റില്‍ കൂടുതല്‍ നേടാന്‍ കിട്ടില്ലെന്നും അദ്ദേഹം പ്രവചിച്ചു. നേരത്തെ മുലായത്തിന് ഭീകരബന്ധമുണ്ടെന്ന് ആരോപിച്ചതിന് കോണ്‍ഗ്രസ് പാര്‍ട്ടി ബേനി പ്രസാദ് വര്‍മയെ കൊണ്ട് പരസ്യമായി മാപ്പ് പറയിച്ചതാണ്.

ഉത്തര്‍പ്രദേശില്‍ വിവിധ പാര്‍ട്ടികള്‍ക്ക് കിട്ടാന്‍ പോകുന്ന വോട്ടുകളും കേന്ദ്രത്തിലെ ഉരുക്കുമന്ത്രി പ്രവചിച്ചു കഴിഞ്ഞു. ആകെയുള്ള എണ്‍പതില്‍ കോണ്‍ഗ്രസിന് 40 സീറ്റ് കിട്ടും. മായാവതിയുടെ ബി എസ് പിക്ക് 35, ബാക്കിയുള്ള നാല് സീറ്റുകളില്‍ മാത്രമാണ് ബേനി പ്രസാദ് വര്‍മ്മ സമാജ് വാദി പാര്‍ട്ടിക്ക് സാധ്യത നല്‍കുന്നത്. ഉത്തര്‍പ്രദേശിലെ മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും - ബേനി പ്രസാദ് വര്‍മ്മ പറഞ്ഞു.

കേന്ദ്രത്തില്‍ ഡി എം കെ പിന്തുണ പിന്‍വലിച്ച് പോയതോടെ വെട്ടിലായ യു പി എയെ മുലായം പുറത്തു നിന്നും പിന്തുണക്കുന്നുണ്ട്. മുലായം ഇല്ലെങ്കിലും യു പി എ അഞ്ചുകൊല്ലം തികയക്കും എന്നൊക്കെ പ്രധാനമന്ത്രിയടക്കമുള്ള നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അതത്ര ആത്മവിശ്വാസത്തിലല്ല. ഈ സാഹചര്യത്തില്‍ മുലായത്തിനെ പ്രകോപിപ്പിക്കാനുള്ള ബേനി പ്രസാദ് വര്‍മ്മയുടെ പ്രസ്താവനയെ കോണ്‍ഗ്രസ് എങ്ങനെ നേരിടുമെന്ന് നോക്കാം.

അതിനിടെ പുറത്തുനിന്നും നല്‍കുന്ന പിന്തുണയുടെ പേരില്‍ മുലായം നടത്തുന്ന എല്ലാ പ്രസ്താവനകളും അംഗീകരിക്കാനാവില്ല എന്നതാണ് പല കോണ്‍ഗ്രസ് നേതാക്കളുടെയും നിലപാട്. കഴിഞ്ഞ ദിവസം മുലായത്തിനെതിരെ മുതിര്‍ന്ന നേതാവ് മനീഷ് തിവാരി രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസിന് പിന്തുണ നല്‍കുമ്പോള്‍ തന്നെ എന്‍ ഡി ഭരണത്തെയും എല്‍ കെ അദ്വാനിയെയും പുകഴ്ത്തിയ മുലായത്തിന്റെ പ്രസ്താവനയാണ് മനീഷ് തിവാരിയെ ചൊടിപ്പിച്ചത്.

English summary
Union Minister Beni Prasad Verma said SP will win only four seats in Loksabha election and there will be a funeral for party soon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X