9മാസം ഗര്‍ഭിണിയായ യുവതി ഷോക്കേറ്റ് മരിച്ചു

ടെറസില്‍ കളിയ്ക്കാന്‍ പോയ മൂത്ത മകനെ താഴെയിറക്കാന്‍വേണ്ടി പടികള്‍ കയറുന്നതിനിടെയാണ് വീടിന് മുകളിലേയ്ക്ക് തൂങ്ങിക്കിടക്കുകയായിരുന്നു വൈദ്യുത കമ്പി രാജേശ്വരിയുടെ ശരീരത്തില്‍ തട്ടിയത്. രാജേശ്വരിയുടെ കരച്ചില്‍ കേട്ട് സഹോദരനും അയല്‍വാസിയും ഓടിയെത്തുകയും ഉടനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു, പക്ഷേ ആശുപത്രിയിലെത്തുന്നതിന് മുമ്പുതന്നെ മരണം സംഭവിയ്ക്കുകയായിരുന്നു.
ധര്‍മ്മപുരി സ്വദേശിനിയായ രാജേശ്വരി മൂന്നുവര്‍ഷം മുമ്പാണ് വിവാഹിതയായത്. മൂത്ത മകന് രണ്ട് വയസ്സുണ്ട്. കുറച്ചുനാളുകള്‍ക്ക് മുമ്പാണ് പ്രസവത്തിനായി പൂര്‍ണഗര്‍ഭിണിയായ യുവതി സ്വന്തം മാതാപിതാക്കളുടെ വീട്ടിലെത്തിയത്.
പെരിയം കുളം ആര്‍ഡിഒ മരണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്, പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. യുവതിയുടെ പിതാവ് അഞ്ചു മാസങ്ങള്‍ക്ക് മുമ്പാണത്രെ ഓലമേഞ്ഞ ചെറിയ വീട് മാറ്റി കോണ്‍ക്രീറ്റ് വീട് നിര്‍മ്മിച്ചത്.
നേരത്തേ ഓലമേഞ്ഞ വീടായിരുന്നപ്പോഴും ഇതിന് മുകളിലൂടെ ഹൈ വോള്‍ട്ടേജുള്ള വൈദ്യുതി ലൈന്‍ ഉണ്ടായിരുന്നുവത്രേ. ഈ ലൈന്‍ താണു കിടക്കുന്നതിനെക്കുറിച്ച് യുവതിയുടെ വീട്ടുകാര്‍ ഇലക്ട്രിസിറ്റി ഓഫീസില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നോയെന്ന കാര്യം വ്യക്തമല്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications