റേപ്പ് ചെയ്യപ്പെട്ട 16കാരി സ്വയം തീക്കൊളുത്തി

മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. ബജിര്‍ഖട്ട് ഗ്രാമത്തില്‍ 16 വയസുകാരിയെ മാര്‍ച്ച് 26 നാണ് രണ്ട് ചെറുപ്പക്കാര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് ശേഷം പീഡനത്തെകുറിച്ച് പുറത്തുപറയരുതെന്ന് ഇവര്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നിട്ടും കുട്ടി മാതാപിതാക്കളോടൊപ്പം പരാതിയുമായി സ്റ്റേഷനിലെത്തി. എന്നാല്‍ പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ല.
മാര്‍ച്ച് 27ന് കുട്ടി തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ജില്ലാ ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുകയാണ് ഇപ്പോള്‍. പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കുട്ടിയെ ബലാത്സംഗം ചെയ്ത സോനു സെഹ്‌റിയ (23), സോനു സെന്‍ (20) എന്നിവരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഗുണ പോലീസ് സൂപ്രണ്ട് കെ സി ജെയിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. കേസ് വിവാദമായതോടെ പോലീസ് ഐ ജി ആദര്‍ശ് കത്തിയാറും ആശുപത്രിയിലെത്തി പെണ്‍കുട്ടിയെ കണ്ടു.
സംസ്ഥാന പോലീസിന്റെയും സര്‍ക്കാരിന്റെയും നാണം കെട്ട മുഖമാണ് സംഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് അജയ് സിംഗ് പ്രതിരിച്ചു. സംസ്ഥാനത്ത് കൂട്ടബലാത്സംഗങ്ങളും പീഡനങ്ങളും തുടര്‍ക്കഥയാകുകയാണെന്നും അജയ് സിംഗ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications