Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്‍നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് മാത്രമായി ബസ്

Ladies-Special-Bus
ദില്ലി: പത്തുലക്ഷത്തിലേറെ ജനസംഖ്യയുള്ള എല്ലാ നഗരങ്ങളിലും സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക ബസ് സര്‍വ്വീസ് തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇക്കാര്യത്തിന്റെ സാധ്യത പരിശോധിക്കാനായി സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേന്ദ്ര നഗരവികസന മന്ത്രാലയമാണ് ഇത്തരത്തിലൊരു ആശയം കൊണ്ടുവന്നിരിക്കുന്നത്.

നഗരങ്ങളില്‍ സര്‍വീസ് നടത്തുന്ന എല്ലാ ബസ്സുകള്‍ക്കും നഗര ബസ് സര്‍വീസുകള്‍ക്കുള്ള നിബന്ധന പ്രകാരമുള്ള ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം (ഐ.ടി.എസ്.) മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താനും മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജി.പി.എസ്., ജി.പി.ആര്‍.എസ്. സംവിധാനങ്ങള്‍ വഴിയും പൊതുനിയന്ത്രണകേന്ദ്രം എര്‍പ്പെടുത്തിയും ഓട്ടോ റിക്ഷാ ടാക്‌സി ഗതാഗതം ശാസ്ത്രീയമായി പരിഷ്‌കരിക്കാനും നഗരവികസന മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഓട്ടോറിക്ഷ, ടാക്‌സി ഗതാഗത സംവിധാനം കൂടുതല്‍ സുരക്ഷിതവും സൗഹൃദപരവും ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിര്‍ദേശങ്ങള്‍. ജെ.എന്‍.എന്‍.യു.ആര്‍.എം. പദ്ധതിപ്രകാരം അനുമതി നല്‍കിയ ബസ്സുകള്‍ നഗര ബസ് നിബന്ധനകള്‍ക്ക് അനുസൃതമായി വാങ്ങിയവയായിരിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+