പോലീസ് ചിറ്റമ്മനയം കാണിക്കുന്നെന്ന് ലീഗ്

മുന്നണിയിലെ മറ്റു കക്ഷികള്‍ അച്ചടക്കം ലംഘിക്കുന്നതിലും ലീഗിന് അമര്‍ഷമുണ്ട്. പാണക്കാട് ചേര്‍ന്ന ലീഗ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയാണ് ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് അറിയിച്ചത്. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണം. പ്രശ്‌നങ്ങള്‍ക്ക് അതാത് പാര്‍ട്ടികള്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹാരം കാണണം. സമീപകാലത്ത് യുഡിഎഫില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
അനാവശ്യ വിവാദങ്ങളില്‍ ഒലിച്ചുപോകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളാണ്. വിപരീത സാഹചര്യങ്ങളിലും സര്‍ക്കാര്‍ മികച്ച ഭരണമാണ് കാഴ്ച വെക്കുന്നത്. എന്നാല്‍ ഈ ഭരണനേട്ടം ജനങ്ങളില്‍ ചര്‍ച്ചയാകുന്നില്ല. അതിന് വിവാദങ്ങള്‍ തടസ്സമാകുന്നുണ്ട്. വിവാദങ്ങള്‍ യു ഡി എഫിന് നല്ലതല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സൗദി അറേബ്യയിലെ തൊഴില്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്‌നങ്ങള്‍ പെരുപ്പിച്ചു കാട്ടാതിരിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും കുഞ്ഞാലിക്കുട്ടി അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications