മമ്മൂട്ടിയോ മോഹന്‍ലാലോ ആ വിദേശകാര്‍ വാങ്ങിയത്?

ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ച് വെട്ടിലായവരും വിദേശത്തു നിന്നുള്ള ആഡംബരവസ്തുക്കള്‍ ശേഖരിക്കന്നത് ഹോബിയാക്കിയവരുമെല്ലാം നമ്മുടെ സൂപ്പര്‍ താരങ്ങളുടെ കൂട്ടത്തിലുണ്ട്. മലയാളത്തിലെ മാത്രമല്ല ബോളിവുഡിലെയും സൂപ്പര്‍ താരങ്ങള്‍ക്ക് താന്‍ വിദേശ ആഡംബര കാര്‍ വിറ്റിട്ടുണ്ട് എന്നാണ് കേസിലെ പ്രധാന പ്രതിയും മലയാളിയുമായ അലക്‌സ് ജോസഫ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞത്. നികുതെ വെട്ടിച്ച് വിദേശത്തുനിന്നും കാര്‍ ഇറക്കുമതി ചെയ്ത വകയില്‍ സര്‍്ക്കാരിന് നഷ്ടം ഏകദേശം 50 കോടി രൂപയാണെന്നാണ് സി ബി ഐയുടെ കണക്ക്.
കഴിഞ്ഞ ആഴ്ച ഡി എം കെ നേതാവ് സ്റ്റാലിന്റെ ചെന്നൈയിലെ വീട്ടില്‍ റെയഡ് നടത്തിയിരുന്നു. ബി സി സി ഐ ഭാരവാഹിയായ എന്‍ ശ്രീനിവാസന്റെ വീട്ടിലും റെയ്ഡ് നടന്നു. വിവിധ റെയ്ഡുകളിലായി നിരവധി വിദേശ നിര്‍മിത ആഡംബര കാറുകള്‍ സി ബി ഐ പിടിച്ചെടുത്തിരുന്നു. എന്നാല്‍ സ്റ്റാലിന്റെ കുടുംബത്തിന് താന്‍ കാര്‍ വിറ്റിട്ടില്ല എന്നാണ് അലക്‌സ് പറയുന്നത്.
2001 ന് ശേഷം താന്‍ കാര്‍ ബിസിനസ്സ് ചെയ്തിട്ടില്ല. 2007 നു ശേഷം കാര്‍ ഇറക്കുമതി ചെയ്തതിനെക്കുറിച്ചാണ് നിലവില്‍ സി ബി ഐ അന്വേഷിക്കുന്നത്. എന്നാല്‍ 2007 ന് ശേഷം താന്‍ ആര്‍ക്കും ഒരു സൈക്കിള്‍ പോലും വിറ്റിട്ടില്ല. സ്വന്തമായി പോലും ഒരു കാര്‍ വാങ്ങിയിട്ടില്ല. ബി സി സി ഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന് താന്‍ കാര്‍ വിറ്റിരുന്നു. എന്നാല്‍ അത് 2001 ന് മുന്‍പാണ്. കൈക്കൂലി കൊടുക്കാത്തതിലുള്ള ദേഷ്യം തീര്‍ക്കുകയാണ് സി ബി ഐ എന്നാണ് അലക്‌സിന്റെ വാദം. എന്തായാലും രണ്ടുദിവസത്തിനകം സി ബി ഐക്ക് കീഴടങ്ങാനാണ് അലക്‌സ് തീരുമാനിച്ചിരിക്കുന്നത്.












Click it and Unblock the Notifications