ഇന്ത്യക്കാര്‍ ആടുമാടുകളെ പോലെ: കട്ജു

നേരത്തെ ബോംബെ സ്‌ഫോടനക്കേസില്‍ സുപ്രീം കോടി അഞ്ച് വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ച ബോളിവുഡ് താരം സഞ്ജയ് ദത്തിനുവേണ്ടി രംഗത്തെത്തിയ കട്ജു ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മതപരവും ജാതിപരമുമായ സ്വാധീനത്താല്‍ നാല്‍ക്കാലികളെപ്പോലെ ഇന്ത്യക്കാര്‍ വോട്ടുചെയ്യുന്നത് കൊണ്ടാണ് പാര്‍ലമെന്റില്‍ നിരവധി ക്രിമിനലുകള്‍ എത്താന്‍ ഇട വരുന്നതെന്നും കട്ജു പറഞ്ഞു.
സഞ്ജയ് ദത്തിന് വേണ്ടിയുള്ള തന്റെ വാദങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും മുന്‍ സുപ്രിം കോടതി ജഡ്ജി കൂടിയായ കട്ജു വെളിപ്പെടുത്തി. സ്വയരക്ഷയ്ക്കു വേണ്ടിയാണ് ദത്ത് ആയുധങ്ങള്‍ കൈവശം വച്ചത്. അദ്ദേഹം ഒരു തകര്‍ന്ന മനുഷ്യനാണ്. ഇതിനോടകം ഏറെ അനുഭവിച്ചു കഴിഞ്ഞ സഞ്ജയ് ദത്തിനോട് ഇളവ് കാണിക്കണമെന്നും കട്ജു പറഞ്ഞു. സല്‍മാന്‍ ഖാന്റെയും സെയ്ഫ് അലി ഖാന്റെയും കേസുകള്‍ പഠിച്ച ശേഷം അവര്‍ക്കുവേണ്ടി രംഗത്തുവരാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അണ്ണാ ഹസാരെയും കെജ്രിവാളും നടത്തുന്ന ശ്രമങ്ങളെ പരിഹസിക്കാനും കട്ജു മറന്നില്ല. അടുത്ത 20 വര്‍ഷത്തേക്ക് ഇന്ത്യയില്‍ നിന്നും അഴിമതി തുടച്ചുനീക്കാന്‍ കഴിയില്ല. ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യയില്‍ വോട്ട് ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ട് തന്നെ താന്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല - കട്ജു കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications