ഷൂ കീറി: റീബോക്ക് 8000 രൂപ നഷ്ടപരിഹാരം നല്‍കണം

ദില്ലി നിവാസിയായ രാമാനന്ദ് ശര്‍മയാണ് ഷൂ കീറിയ സംഭവവുമായി കോടതിയെ സമീപിച്ചത്. മൂന്ന് മാസം മുന്‍പാണ് ശര്‍മ റീബോക്കിന്റെ ഷൂ വാങ്ങിയത്. എന്നാല്‍ കേടായ ഷൂ മാറ്റിത്തരാനോ നന്നാക്കിത്തരാനോ കമ്പനി തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് പരാതിയുമായി ശര്‍ കോടതിയിലെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കമ്പനിക്കും കമ്പനിയുടെ അംഗീകൃത റീട്ടെയിലര്‍ക്കും നോട്ടീസ് അയച്ചിരുന്നു.
എന്നാല്‍ ഇരുകൂട്ടരും പ്രതികരിക്കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് നഷട്പരിഹാരം നല്‍കാന്‍ കോടതി റീബോക്ക് ഇന്ത്യയോട് ആവശ്യപ്പെട്ടത്. എതിര്‍ കക്ഷി പ്രതികരിക്കാത്തതിനാല്‍ പരാതിക്കാരന്റെ വാദം അംഗീകരിക്കുക മാത്രമായിരുന്നു കോടതിക്കു മുന്നിലെ വഴി. ഷൂസിന്റെ വിലയായി 4999 രൂപയും നഷ്ടപരിഹാരമായി 3000 രൂപയും നല്‍കാനാണ് കോടതി ഉത്തരവ്. സി.കെ. ചതുര്‍വേദി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.












Click it and Unblock the Notifications