കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷൂ കീറി: റീബോക്ക് 8000 രൂപ നഷ്ടപരിഹാരം നല്‍കണം

Google Oneindia Malayalam News

reebok
ദില്ലി: ഉപഭോക്താവിന് 7999 നഷ്ടപരിഹാരം നല്‍കാന്‍ റീബോക് ഇന്ത്യ ഷൂ കമ്പനിയോട് ഉപഭോക്തൃകോടതി നിര്‍ദ്ദേശിച്ചു. വാങ്ങി മൂന്നു മാസത്തിനുള്ളില്‍ കേടായ ഷൂസ് റിപ്പയര്‍ ചെയ്യുകയോ മാറ്റി നല്‍കുകയോ ചെയ്യാന്‍ റുബോക് തയ്യാറായില്ല എന്ന പരാതിയെ തുടര്‍ന്നാണ് വിധി. ദില്ലി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് റീബോക്കിനെതിരെ വിധി പുറപ്പെടുവിച്ചത്.

ദില്ലി നിവാസിയായ രാമാനന്ദ് ശര്‍മയാണ് ഷൂ കീറിയ സംഭവവുമായി കോടതിയെ സമീപിച്ചത്. മൂന്ന് മാസം മുന്‍പാണ് ശര്‍മ റീബോക്കിന്റെ ഷൂ വാങ്ങിയത്. എന്നാല്‍ കേടായ ഷൂ മാറ്റിത്തരാനോ നന്നാക്കിത്തരാനോ കമ്പനി തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് പരാതിയുമായി ശര്‍ കോടതിയിലെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കമ്പനിക്കും കമ്പനിയുടെ അംഗീകൃത റീട്ടെയിലര്‍ക്കും നോട്ടീസ് അയച്ചിരുന്നു.

എന്നാല്‍ ഇരുകൂട്ടരും പ്രതികരിക്കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് നഷട്പരിഹാരം നല്‍കാന്‍ കോടതി റീബോക്ക് ഇന്ത്യയോട് ആവശ്യപ്പെട്ടത്. എതിര്‍ കക്ഷി പ്രതികരിക്കാത്തതിനാല്‍ പരാതിക്കാരന്റെ വാദം അംഗീകരിക്കുക മാത്രമായിരുന്നു കോടതിക്കു മുന്നിലെ വഴി. ഷൂസിന്റെ വിലയായി 4999 രൂപയും നഷ്ടപരിഹാരമായി 3000 രൂപയും നല്‍കാനാണ് കോടതി ഉത്തരവ്. സി.കെ. ചതുര്‍വേദി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

English summary
Reebok India has been directed to pay compensation of Rs. 7999 to consumer for not repairing shoe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X