ഒ വി വിജയന്റെ ശില്‍പം പുനര്‍നിര്‍മ്മിച്ചു

രണ്ടു ദിവസങ്ങളെടുത്താണ് പ്രതിമയുടെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മാര്‍ച്ച് ഏഴിനാണ് ശില്‍പത്തിന്റെ ഏതാനും ഭാഗങ്ങള്‍ വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്. നേരത്തേ നഗരസഭയുടെ അനുമതി തേടിയില്ലെന്നതിന്റെ പേരില്‍ പ്രതിമയുടെ ഉദ്ഘാടനം മാറ്റിവച്ചിരുന്നു. ശില്‍പം വകൃമാക്കപ്പെട്ടതിനെത്തുടര്‍ന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഇത് പുനര്‍നിര്‍മ്മിക്കാന്‍ നഗരസഭ അധികൃതര്‍ തീരുമാനിച്ചത്.
ഇതിനായി എംപി അബ്ദുസമ്മദ് സമദാനി എംഎല്‍എയുടെ നേതൃത്വത്തില്‍ ജനകീയസമിതിയും രൂപീകരിച്ചിരുന്നു. ഉദ്ഘാടനം നടത്തി സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറുന്നതുവരെ സ്മൃതിവനത്തിന്റെയും ശില്‍പത്തിന്റെയും സുരക്ഷ പൊലീസ് ഉറപ്പുവരുത്തും. പ്രതിമ തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.












Click it and Unblock the Notifications