കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോരിന് ശമനമില്ല; യുഡിഎഫ് യോഗം മാറ്റിവച്ചു

Google Oneindia Malayalam News

udf
തിരുവനന്തപുരം: വിവാദങ്ങളും പ്രതിസന്ധികളും മുന്നണിയില്‍ രൂക്ഷമായിക്കൊണ്ടിരിക്കവേ ഏപ്രില്‍ രണ്ടിന് നടക്കാനിരുന്ന യു ഡി എഫ് യോഗം മാറ്റിവച്ചു. സൗദിയിലെ മലയാളികളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഡല്‍ഹിക്ക് പോകുന്നതുകൊണ്ടാണ് യോഗം മാറ്റിവെക്കുന്നത് എന്നാണ് നേതാക്കളുടെ വിശദീകരണം. എന്നാല്‍ മുന്നണിയിലെ പടലപ്പിണക്കങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാവാത്തത് കൊണ്ടാണ് യോഗം മാറ്റുന്നതെന്നാണ് ഒരു വിഭാഗം കരുതുന്നത്.

ഏപ്രില്‍ 9 ലേക്കാണ് യോഗമ മാറ്റിവച്ചത്. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ ഒരാഴ്ചത്തെ അധിക സമയം കിട്ടും എന്ന ആശ്വാസത്തിലാണ് നേതാക്കള്‍. പി സി ജോര്‍ജിനെതിരെ നടപടി എടുത്തില്ലെങ്കില്‍ മുന്നണി യോഗത്തില്‍ പങ്കെടുക്കുകയില്ലെന്ന കെ ആര്‍ ഗൗരിയമ്മയാണ് യു ഡി എഫിനെ ശരിക്കും വെട്ടിലാക്കിയിരിക്കുന്നത്. ജോര്‍ജ്ജിനെതിരെ ഗൗരിയമ്മ തുറന്നടിച്ചത് മാത്രമല്ല അവര്‍ ഇടതുപാളയത്തിലേക്ക് പോയേക്കുമെന്ന പേടിയും യു ഡി എഫില്‍ ശക്തമായുണ്ട്.

പി സി ജോര്‍ജ്ജിനെതിരെ ഗൗരിയമ്മയ്ക്ക് മാത്രമല്ല ഘടക കക്ഷികള്‍ക്കിടയിലും മുറുമുറുപ്പുണ്ട്. ജോര്‍ജ്ജിനെതിരെ നടപടി വേണമെന്ന ആവശ്യത്തിലാണ് പല നേതാക്കളും. സ്വന്തം പാര്‍ട്ടിയിലെയും കോണ്‍ഗ്രസിലെയും നിരവധി നേതാക്കളും ജോര്‍ജ്ജിനെതിരെ രംഗത്തു വന്നിരുന്നു. എന്നാല്‍ ജോര്‍ജ്ജിനെതിരെ നടപടിയെടുക്കുന്ന കാര്യം അജണ്ടയിലേ ഇല്ല എന്ന നിലപാടിലാണ് പാര്‍ട്ടി ലീഡര്‍ കെ എം മാണി. മാണിസാറിനെ എതിര്‍ത്ത് ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പുറത്താക്കാന്‍ യു ഡി എഫിനെ കഴിയില്ല.

ഇടക്കാലത്ത് ഒത്തുതീര്‍പ്പിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിരുന്നെങ്കിലും പോര് തുടരുന്ന ബാലകൃഷ്ണ പിള്ളയും ഗണേഷ് കുമാറുമാണ് യു ഡി എഫിന്റെ മറ്റൊരു വലിയ തലവേദന. യു ഡി എഫ് യോഗത്തില്‍ ഗണേഷിനെ പുറത്താക്കിയേ തീരൂ എന്ന വാശിയിലാണ് പിള്ള. എന്നാല്‍ അതിന് വഴങ്ങാന്‍ ഗണേഷ് തയ്യാറുമല്ല. ഡെമോക്രാറ്റിക് ജനതയും സി എം പിയും പ്രശ്‌നങ്ങളുമായി മുന്‍നിരയില്‍ ഉണ്ട്. ഇങ്ങനെ പ്രശ്‌നകലുഷിതമായ അവസ്ഥയിലാണ് നിര്‍ണായക യോഗം യു ഡി എഫ് നീട്ടിവച്ചിരിക്കുന്നത്.

English summary
UDF postponed its important meeting as Chief Minister Oommen Chandy going Delhi to meet PM.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X