ഗൗരിയമ്മയുടെ വാക്കുകള്‍ പുരുഷപീഡനം: വെള്ളാപ്പള്ളി

എല്‍ഡിഎഫിലേയ്ക്ക് തിരിച്ചുപോകണമെന്ന് ഗൗരിയമ്മയ്ക്ക് ആഗ്രഹമുണ്ട്. ഗൗരിയമ്മ യുഡിഎഫ് വിട്ടാല്‍ ജെഎസ്എസ് പിളരും ഈ ഘട്ടത്തിലാണ് വിവാദങ്ങള്‍ ഉണ്ടായിരിക്കുന്നത്- വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
മാര്‍ച്ച് ഏഴിനാണ് പി സി ജോര്‍ജിനെതിരെ വിവാദവെളിപ്പെടുത്തലുമായി കെ ആര്‍ ഗൌരിയമ്മ രംഗത്തെത്തിയത്. ജോര്‍ജിനെ കാണാന്‍ കുഞ്ഞിനേയും കൊണ്ടുവന്ന സ്ത്രീയ്ക്ക് 2000 രൂപ കൊടുത്ത് പറഞ്ഞ് വിട്ടത് താന്‍ ഇടപെട്ടാണെന്നായിരുന്നു ഗൗരിയമ്മ പറഞ്ഞത്.
എന്നാല്‍, ഗൗരിയമ്മയുടെ തലയ്ക്ക് വല്ല കുഴപ്പവും കാണുമെന്നാണ് പി സി ജോര്‍ജ് ഇതിനോട് പ്രതികരിച്ചത്. ടി വി തോമസ് എന്ന് ഓര്‍ത്താകും തന്റെ പേര് പറഞ്ഞതെന്നും പി സി ജോര്‍ജ് പറഞ്ഞു. ഗൗരിയമ്മ പറഞ്ഞ സ്ത്രീ തനിക്കെതിരേ നല്‍കിയത് കള്ളക്കേസായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.












Click it and Unblock the Notifications