കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരിയമ്മയുടെ വാക്കുകള്‍ പുരുഷപീഡനം: വെള്ളാപ്പള്ളി

  • By Lakshmi
Google Oneindia Malayalam News

Vellappally
തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജിനെതിരെ ജെഎസ്എസ് നേതാവ് കെആര്‍ ഗൗരിയമ്മ നടത്തിയ പരാമര്‍ശങ്ങള്‍ പുരുഷപീഡനമാണെന്ന് എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇക്കാര്യത്തില്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത് ഗൗരിയമ്മയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എല്‍ഡിഎഫിലേയ്ക്ക് തിരിച്ചുപോകണമെന്ന് ഗൗരിയമ്മയ്ക്ക് ആഗ്രഹമുണ്ട്. ഗൗരിയമ്മ യുഡിഎഫ് വിട്ടാല്‍ ജെഎസ്എസ് പിളരും ഈ ഘട്ടത്തിലാണ് വിവാദങ്ങള്‍ ഉണ്ടായിരിക്കുന്നത്- വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

മാര്‍ച്ച് ഏഴിനാണ് പി സി ജോര്‍ജിനെതിരെ വിവാദവെളിപ്പെടുത്തലുമായി കെ ആര്‍ ഗൌരിയമ്മ രംഗത്തെത്തിയത്. ജോര്‍ജിനെ കാണാന്‍ കുഞ്ഞിനേയും കൊണ്ടുവന്ന സ്ത്രീയ്ക്ക് 2000 രൂപ കൊടുത്ത് പറഞ്ഞ് വിട്ടത് താന്‍ ഇടപെട്ടാണെന്നായിരുന്നു ഗൗരിയമ്മ പറഞ്ഞത്.

എന്നാല്‍, ഗൗരിയമ്മയുടെ തലയ്ക്ക് വല്ല കുഴപ്പവും കാണുമെന്നാണ് പി സി ജോര്‍ജ് ഇതിനോട് പ്രതികരിച്ചത്. ടി വി തോമസ് എന്ന് ഓര്‍ത്താകും തന്റെ പേര് പറഞ്ഞതെന്നും പി സി ജോര്‍ജ് പറഞ്ഞു. ഗൗരിയമ്മ പറഞ്ഞ സ്ത്രീ തനിക്കെതിരേ നല്‍കിയത് കള്ളക്കേസായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.

English summary
SNDP yogam general secretary Vellapally Nadeshan said that JSS leader KR Gowriyamma's allegation against PG George is a harassment,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X