ഫേസ്ബുക്ക് ലൈക്കുകള്‍ക്ക് പണം ലഭിയ്ക്കും?

അഡ്വാന്‍സ്ഡ് ഫേസ്ബുക്കേഴ്സ് എന്ന വിഭാഗത്തിനുവേണ്ടിയായിരിക്കും ഈ സൗകര്യം ഫേസ്ബുക്ക് അധികൃതര്‍ നടപ്പിലാക്കുക. ഇതിനായി പരീക്ഷണാടിസ്ഥാനത്തില്‍ ന്യൂസിലാന്റിലെ ആഡ്വാന്‍സ്ഡ് യൂസേഴ്സിനിടയില്‍ ഇക്കാര്യം പരീക്ഷിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഒരു ന്യൂസിലാന്റ് സ്വദേശിയായ ഫേസ്ബുക്ക് അംഗം തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. തങ്ങളുടെ എല്ലാ പുതിയ പരീക്ഷണങ്ങളും ഫേസ്ബുക്ക് അധികൃതര്‍ ആദ്യം പരീക്ഷിക്കാറുള്ളത് സ്വിറ്റ്സര്‍ലാന്റിലെ ഉപയോക്താക്കളിലാണ്, പിന്നീട് വിജയമാണെന്നുകണ്ടാല് മാത്രമേ അത് ലോകത്താകമാനും നടപ്പില്‍ വരുത്താറുള്ളു. അങ്ങനെയൊരു പരീക്ഷണഘട്ടത്തിലാണ് പുതിയ പണം നല്കല് സംവിധാനവും.
ഏറ്റവും ഉയര്‍ന്ന ഫേസ്ബുക്ക് ഉപയോഗിക്താക്കളില് നിന്നും ഒരു കൂട്ടമാളുകളെ തിരഞ്ഞെടുത്ത് അതില്‍ നാലു ശതമാനമാളുകള്‍ക്ക് ഒരു ഫേസ്ബുക്ക് ആക്ടിവിറ്റിയ്ക്ക് 1ഡോളര്‍ എന്ന നിരക്കില്‍ പണം നല്‍കാനാണ് ഉദ്ദേശം.
ഒരു ഫേസ്ബുക്ക് ഉപയോക്താവ് അഡ്വാന്‍സ്ഡ് ഫേസ്ബുക്കര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ അയാളുടെ ന്യൂസ്ഫീഡിന് മുകളിലായി ഇക്കാര്യം വ്യക്തമാക്കുന്ന ഒരു അറിയിപ്പ് വരും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന രീതിയിലാണ് അറിയിപ്പ് വ്യക്തമാക്കുക. ഇവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ ഇതിന്റെ വിശദവിവരങ്ങള്‍ നല്കുന്ന പേജിലെത്തും. പുതിയ പദ്ധതിയില്‍ ചേരാന്‍ താല്പര്യമുള്ളവര്ക്ക് മുന്നോട്ടുപോവുകയും ഫേസ്ബുക്ക് ആവശ്യപ്പെടും പോലെ ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ പരിശോധനയ്ക്കായി നല്‍കാം. തുടര്‍ന്ന് 48 മണിക്കൂര്‍ മുതല്‍ 7 ദിവസം വരെയുള്ള സമയത്തിനിടയില്‍ തിരഞ്ഞെടുക്കപ്പെട്ടോയെന്നകാര്യം ഫേസ്ബുക്ക് ഉപയോക്താവിനെ അറിയിക്കും. പ്രത്യേകിച്ച് ഒരു കാരണവും കാണിയ്ക്കാതെ അപേക്ഷ ഫേസ്ബുക്ക് നിരസിച്ചുവെന്നും വരാം.
ഫേസ്ബുക്ക് ഉപയോഗത്തിനനുസരിച്ച് ഓരോ ഉപയോക്താവിനും കിട്ടുന്ന പണത്തില്‍ മാറ്റമുണ്ടാകും. സ്റ്റാറ്റസ് അപ്ഡേറ്റുകല്‍, ലൈക്കുകള്‍, കമന്റുകള്‍ എന്നിവയ്ക്കെല്ലാം പണം ലഭിയ്ക്കും. എന്തായാലും അധികം താമസിയാതെ തന്നെ ഇക്കാര്യം ലോകത്താകമാനം ഫേസ്ബുക്ക് അധികൃതര്‍ നടപ്പാക്കുമെന്ന് കരുതാം. ഫേസ്ബുക്കിന് ഇനി അധികം കാലമില്ലെന്നും താമസിയാതെ ജനപ്രീതി നഷ്ടപ്പെടുമെന്നുമുള്ള പ്രചാരണങ്ങള്‍ ശക്തമാണ്. ഇതിനിടെയാണ് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും ഉള്ള അംഗങ്ങളെത്തന്നെ സജീവമാക്കി നിലനിര്‍ത്താനും പോന്ന തരത്തിലുള്ള ഒരു പുതിയ ആശയവുമായി ഫേസ്ബുക്ക് രംഗത്തെത്തുന്നത്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications