കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് ലൈക്കുകള്‍ക്ക് പണം ലഭിയ്ക്കും?

  • By Lakshmi
Google Oneindia Malayalam News

facebook
ദില്ലി: ഫേസ്ബുക്ക് പലരുടെയും വീക്‌നെസ്സാണ്, ഫേസ്ബുക്ക് തുറക്കാത്ത ഒരു ദിവസമെന്നത് ഇത്തരക്കാര്‍ക്ക് ആലോചിക്കാന്‍ കൂടി വയ്യ, ഇങ്ങനെ സദാസമയവും ഫേസ്ബുക്കിങുമായി കഴിയുമ്പോള്‍ അതില്‍ നിന്ന് എന്തെങ്കിലും വരുമാനവും കൂടി കിട്ടിയിരുന്നെങ്കില്‍ എന്ന് ചിലരെങ്കിലും ആലോചിച്ചുകാണും, ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്‌നമെന്ന് ആലോചിച്ച് ആലോചനയ്ക്ക് പിന്നാലെ ചിരിപൊട്ടുകയും ചെയ്യും. എന്നാല്‍ ചിരിച്ചുതള്ളാന്‍ വരട്ടെ സംഭവം സത്യമാവുകയാണ്. ഫേസ്ബുക്ക് ഭ്രാന്തന്മാര്‍ക്ക് പണം നല്‍കുന്നതിനെക്കുറിച്ച് ഫേസ്ബുക്ക് അധികൃതര്‍ ആലോചിച്ചുതുടങ്ങി. ആലോചിച്ചു തുടങ്ങി എന്നുവച്ചാല്‍ സംഭവം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുകയും ചെയ്തു.

അഡ്വാന്‍സ്ഡ് ഫേസ്ബുക്കേഴ്‌സ് എന്ന വിഭാഗത്തിനുവേണ്ടിയായിരിക്കും ഈ സൗകര്യം ഫേസ്ബുക്ക് അധികൃതര്‍ നടപ്പിലാക്കുക. ഇതിനായി പരീക്ഷണാടിസ്ഥാനത്തില്‍ ന്യൂസിലാന്റിലെ ആഡ്വാന്‍സ്ഡ് യൂസേഴ്‌സിനിടയില്‍ ഇക്കാര്യം പരീക്ഷിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഒരു ന്യൂസിലാന്റ് സ്വദേശിയായ ഫേസ്ബുക്ക് അംഗം തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. തങ്ങളുടെ എല്ലാ പുതിയ പരീക്ഷണങ്ങളും ഫേസ്ബുക്ക് അധികൃതര്‍ ആദ്യം പരീക്ഷിക്കാറുള്ളത് സ്വിറ്റ്‌സര്‍ലാന്റിലെ ഉപയോക്താക്കളിലാണ്, പിന്നീട് വിജയമാണെന്നുകണ്ടാല്‍ മാത്രമേ അത് ലോകത്താകമാനും നടപ്പില്‍ വരുത്താറുള്ളു. അങ്ങനെയൊരു പരീക്ഷണഘട്ടത്തിലാണ് പുതിയ പണം നല്‍കല്‍ സംവിധാനവും.

ഏറ്റവും ഉയര്‍ന്ന ഫേസ്ബുക്ക് ഉപയോഗിക്താക്കളില്‍ നിന്നും ഒരു കൂട്ടമാളുകളെ തിരഞ്ഞെടുത്ത് അതില്‍ നാലു ശതമാനമാളുകള്‍ക്ക് ഒരു ഫേസ്ബുക്ക് ആക്ടിവിറ്റിയ്ക്ക് 1ഡോളര്‍ എന്ന നിരക്കില്‍ പണം നല്‍കാനാണ് ഉദ്ദേശം.

ഒരു ഫേസ്ബുക്ക് ഉപയോക്താവ് അഡ്വാന്‍സ്ഡ് ഫേസ്ബുക്കര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ അയാളുടെ ന്യൂസ്ഫീഡിന് മുകളിലായി ഇക്കാര്യം വ്യക്തമാക്കുന്ന ഒരു അറിയിപ്പ് വരും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന രീതിയിലാണ് അറിയിപ്പ് വ്യക്തമാക്കുക. ഇവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ ഇതിന്റെ വിശദവിവരങ്ങള്‍ നല്‍കുന്ന പേജിലെത്തും. പുതിയ പദ്ധതിയില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് മുന്നോട്ടുപോവുകയും ഫേസ്ബുക്ക് ആവശ്യപ്പെടും പോലെ ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ പരിശോധനയ്ക്കായി നല്‍കാം. തുടര്‍ന്ന് 48 മണിക്കൂര്‍ മുതല്‍ 7 ദിവസം വരെയുള്ള സമയത്തിനിടയില്‍ തിരഞ്ഞെടുക്കപ്പെട്ടോയെന്നകാര്യം ഫേസ്ബുക്ക് ഉപയോക്താവിനെ അറിയിക്കും. പ്രത്യേകിച്ച് ഒരു കാരണവും കാണിയ്ക്കാതെ അപേക്ഷ ഫേസ്ബുക്ക് നിരസിച്ചുവെന്നും വരാം.

ഫേസ്ബുക്ക് ഉപയോഗത്തിനനുസരിച്ച് ഓരോ ഉപയോക്താവിനും കിട്ടുന്ന പണത്തില്‍ മാറ്റമുണ്ടാകും. സ്റ്റാറ്റസ് അപ്‌ഡേറ്റുകല്‍, ലൈക്കുകള്‍, കമന്റുകള്‍ എന്നിവയ്‌ക്കെല്ലാം പണം ലഭിയ്ക്കും. എന്തായാലും അധികം താമസിയാതെ തന്നെ ഇക്കാര്യം ലോകത്താകമാനം ഫേസ്ബുക്ക് അധികൃതര്‍ നടപ്പാക്കുമെന്ന് കരുതാം. ഫേസ്ബുക്കിന് ഇനി അധികം കാലമില്ലെന്നും താമസിയാതെ ജനപ്രീതി നഷ്ടപ്പെടുമെന്നുമുള്ള പ്രചാരണങ്ങള്‍ ശക്തമാണ്. ഇതിനിടെയാണ് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും ഉള്ള അംഗങ്ങളെത്തന്നെ സജീവമാക്കി നിലനിര്‍ത്താനും പോന്ന തരത്തിലുള്ള ഒരു പുതിയ ആശയവുമായി ഫേസ്ബുക്ക് രംഗത്തെത്തുന്നത്.

English summary
Whom Facebook calls 'Advanced Facebookers', to earn while using the social networking service,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X