പീഡനത്തെ ചെറുക്കുന്ന അടിവസ്ത്രവുമായി വിദ്യാര്‍ത്ഥി

ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം(ജിപിഎസ്), ഗ്ലോബല്‍ മൊബൈല്‍ സിസ്റ്റം ഫോര്‍ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സ് (ജിഎസ്എം) എന്നിവയ്ക്കൊപ്പം അക്രമികള്‍ക്ക് ശക്തമായ വൈദ്യുതാഘാതം ഏല്‍പ്പിക്കാനുള്ള സൗകര്യവും ഉള്‍പ്പെടുത്തിയാണ് അടിവസ്ത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
അടിവസ്ത്രത്തില്‍ ഘടിപ്പിച്ചിരിക്കുന്ന പ്രഷര്‍ സെന്‍സറുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നയാള്‍ക്ക് അത്യാവശ്യം കാര്യമായ രീതിയില്‍ വൈദ്യുതാഘാതമേല്‍ക്കും. ഇത്തരത്തില്‍ 82 തവണ ആഘാതമേല്‍പ്പിക്കാനുള്ള കരുത്ത് അടിവസ്ത്രത്തിനുണ്ട്. 3800 കെവി ശേഷിയുള്ള വൈദ്യുത തരംഗങ്ങളാണ് ഇത് അക്രമിയിലേയ്ക്ക് പ്രവഹിയ്ക്കുക അതേസമയം ജിപിഎം, ജിഎംഎസ് സൗകര്യങ്ങള്‍ പൊലീസുമായി ബന്ധപ്പെടാനുള്ള അടിയന്തര നമ്പറായ 100ലേയ്ക്കും പീഡിപ്പിക്കപ്പെടുന്നസ്ത്രീയുടെ ബന്ധുക്കളുടെ നമ്പറിലേയ്ക്കും സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്യും.
മനിഷ മോഹന്‍, റിമ്പി ത്രിപാടി, നീലാദ്രി ബസുപാല് എന്നിവരാണ് രാജ്യത്ത് വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങള്‍ തടയാനായി സൊസൈറ്റി ഹാര്‍ണസിങ് എക്യൂപ്മെന്റ്( ഷി) എന്ന പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. ഏപ്രിലില്‍ തന്നെ വ്യാവസായികാടിസ്ഥാനത്തില്‍ ഉല്പാദനം ആരംഭിക്കാനാണ് നീക്കം.
അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓപ് മാനേജ്മെന്റിന്റെ 2013ലെ ഗാന്ധിയന്‍ യങ് ടെക്നോളജി അവാര്‍ഡ് ഇതിനകം തന്നെ ഈ പുതിയ കണ്ടുപിടുത്തത്തിന് ലഭിച്ചിട്ടുണ്ട്. ഈ നൂതന വിദ്യ വിപണിയിലെത്തിക്കാനായി ഒട്ടേറെ സ്ഥാപനങ്ങള്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പക്ഷേ ഇതുവരെ ഒന്നും തീരുമാനമായിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
പുത്തന്‍ അടിവസ്ത്ര നിര്‍മ്മാണത്തിനായി കഴുകി ഉപയോഗിക്കാവുന്ന മികച്ച തരം തുണികണ്ടെത്തുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ പഠിയ്ക്കുന്ന ഒരു സുഹൃത്തുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് മനിഷ മോഹന്‍ പറഞ്ഞു.
ഏറെ കോളിളക്കമുണ്ടാക്കിയ ദില്ലി കൂട്ടമാനഭംഗത്തിനും പിന്നീട് ബാംഗ്ലൂരിലെ ബിപിഒ ജോലിക്കാരി മാനഭംഗപ്പെട്ട സംഭവത്തിനും പിന്നാലെയാണ് ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് സഹായകമാകുന്ന ഒരു കണ്ടെത്തലിനെക്കുറിച്ച് തങ്ങല് ആലോചിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications