കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനത്തെ ചെറുക്കുന്ന അടിവസ്ത്രവുമായി വിദ്യാര്‍ത്ഥി

  • By Lakshmi
Google Oneindia Malayalam News

molestation
ചെന്നൈ: വര്‍ധിച്ചുവരുന്ന ലൈംഗികപീഡനങ്ങളില്‍ നിന്നും സ്ത്രീകള്‍ക്ക് രക്ഷ നേടാന്‍ സഹായകമാകുന്ന അടിവസ്ത്രവുമായി എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ചെന്നൈയിലെ ശ്രീരാമസ്വാമി മെമ്മോറിയല്‍ സര്‍വ്വകലാശാലയിലെ മൂന്ന് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് സ്ത്രീപീഡനം തടയാന്‍ പോന്ന പ്രത്യേക അടിവസ്ത്രം തയ്യാറാക്കിയിരിക്കുന്നത്.

ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം(ജിപിഎസ്), ഗ്ലോബല്‍ മൊബൈല്‍ സിസ്റ്റം ഫോര്‍ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സ് (ജിഎസ്എം) എന്നിവയ്‌ക്കൊപ്പം അക്രമികള്‍ക്ക് ശക്തമായ വൈദ്യുതാഘാതം ഏല്‍പ്പിക്കാനുള്ള സൗകര്യവും ഉള്‍പ്പെടുത്തിയാണ് അടിവസ്ത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

അടിവസ്ത്രത്തില്‍ ഘടിപ്പിച്ചിരിക്കുന്ന പ്രഷര്‍ സെന്‍സറുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നയാള്‍ക്ക് അത്യാവശ്യം കാര്യമായ രീതിയില്‍ വൈദ്യുതാഘാതമേല്‍ക്കും. ഇത്തരത്തില്‍ 82 തവണ ആഘാതമേല്‍പ്പിക്കാനുള്ള കരുത്ത് അടിവസ്ത്രത്തിനുണ്ട്. 3800 കെവി ശേഷിയുള്ള വൈദ്യുത തരംഗങ്ങളാണ് ഇത് അക്രമിയിലേയ്ക്ക് പ്രവഹിയ്ക്കുക അതേസമയം ജിപിഎം, ജിഎംഎസ് സൗകര്യങ്ങള്‍ പൊലീസുമായി ബന്ധപ്പെടാനുള്ള അടിയന്തര നമ്പറായ 100ലേയ്ക്കും പീഡിപ്പിക്കപ്പെടുന്നസ്ത്രീയുടെ ബന്ധുക്കളുടെ നമ്പറിലേയ്ക്കും സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്യും.

മനിഷ മോഹന്‍, റിമ്പി ത്രിപാടി, നീലാദ്രി ബസുപാല്‍ എന്നിവരാണ് രാജ്യത്ത് വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങള്‍ തടയാനായി സൊസൈറ്റി ഹാര്‍ണസിങ് എക്യൂപ്‌മെന്റ്( ഷി) എന്ന പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. ഏപ്രിലില്‍ തന്നെ വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദനം ആരംഭിക്കാനാണ് നീക്കം.

അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓപ് മാനേജ്‌മെന്റിന്റെ 2013ലെ ഗാന്ധിയന്‍ യങ് ടെക്‌നോളജി അവാര്‍ഡ് ഇതിനകം തന്നെ ഈ പുതിയ കണ്ടുപിടുത്തത്തിന് ലഭിച്ചിട്ടുണ്ട്. ഈ നൂതന വിദ്യ വിപണിയിലെത്തിക്കാനായി ഒട്ടേറെ സ്ഥാപനങ്ങള്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പക്ഷേ ഇതുവരെ ഒന്നും തീരുമാനമായിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

പുത്തന്‍ അടിവസ്ത്ര നിര്‍മ്മാണത്തിനായി കഴുകി ഉപയോഗിക്കാവുന്ന മികച്ച തരം തുണികണ്ടെത്തുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ പഠിയ്ക്കുന്ന ഒരു സുഹൃത്തുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് മനിഷ മോഹന്‍ പറഞ്ഞു.

ഏറെ കോളിളക്കമുണ്ടാക്കിയ ദില്ലി കൂട്ടമാനഭംഗത്തിനും പിന്നീട് ബാംഗ്ലൂരിലെ ബിപിഒ ജോലിക്കാരി മാനഭംഗപ്പെട്ട സംഭവത്തിനും പിന്നാലെയാണ് ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് സഹായകമാകുന്ന ഒരു കണ്ടെത്തലിനെക്കുറിച്ച് തങ്ങല്‍ ആലോചിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

English summary
The lingerie, laced with modules of global positioning system (GPS), global system for mobile communications (GSM) and also pressure sensors, is capable of sending shock waves as well as alerts to the girl's parents and police, 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X