ബ്രാന്റ് അംബാസഡറാകാന്‍ സണ്ണി ലിയോണിന് ഒന്നരക്കോടി
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ബോളിവുഡിലെത്തിയ കനേഡിയന്‍ നീലച്ചിത്രതാരം സണ്ണി ലിയോണ്‍ എക്‌സ്എക്‌സ്എക്‌സ് എന്ന ഉത്തേജക പാനീയത്തിന്റെ ബ്രാന്റ് അംബാസിഡറായി. 1.5 കോടി രൂപ പ്രതിഫലം പറ്റിയാണ് സണ്ണി ലിയോണ്‍ ഈ ക്ഷണം സ്വീകരിച്ചിരിക്കുന്നത്. ജിസം 2വിലൂടെ ബോളിവുഡില്‍ ഓളമുണ്ടാക്കിയ സണ്ണി ചലച്ചിത്രമേഖലയിലെന്നപോലെ പരസ്യമേഖലയിലും ചുവടുറപ്പിക്കാനൊരുങ്ങുകയാണെന്നതാണ് ബോളിവുഡില്‍ നിന്നുള്ള പുതിയ വാര്‍ത്ത.
18 നും 25 നും ഇടയില്‍ പ്രായമുള്ള യുവതലമുറയില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ത്തന്നെ സണ്ണി ലിയോണിന്റെ ആരാധകരാണ്. ബിഗ് ബോസില്‍ അഭിനയിക്കുന്ന കാലം മുതല്‍ തന്നെ സണ്ണി ഇന്ത്യയില്‍ വന്‍ ആരാധകവൃന്ദത്തെ സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ ഷൂട്ട് ഔട്ട് അറ്റ് വാദ്‌ലയെന്ന ചിത്രത്തിലെ ഐറ്റം സോങ്ങിലൂടെ സണ്ണി വമ്പന്‍താരമായി മാറിയിരിക്കുകയാണ്.
സണ്ണിയുടെ മുഖം തന്റെ ഉല്‍പ്പന്നത്തെ പോപ്പുലറാക്കുമെന്നും ഇതിനായി സണ്ണിയുമായി ഒന്നരലക്ഷത്തിന്റെ കരാറിലാണ് ഒപ്പുവച്ചിരിക്കുന്നതെന്നും എക്‌സ്എക്‌സ്എക്‌സ് പാനീയത്തിന്റെ ഉടമയും നടനുമായ സച്ചിന്‍ ജോഷി പറഞ്ഞു. ഇപ്പോള്‍ ബോളിവുഡില്‍ രണ്ടാത്തെ ചിത്രത്തിനായി തയ്യാറെടുക്കുകയാണ് സണ്ണി, രാഗിണി എംഎംഎസ് 2 എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. കാഡനക്കാരിയാണെങ്കിലും സണ്ണി ഇന്ത്യന്‍ വംശജയാണ്.













Click it and Unblock the Notifications