Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് വോക്കൗട്ട്; പ്രതിപക്ഷം സഭയില്‍ത്തന്നെ

VS
തിരുവനന്തപുരം: ഗണേഷ് കുമാര്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വോക്കൗട്ട് നടത്തി. എന്നാല്‍ വി എസ് ഇറങ്ങിപ്പോക്ക് നടത്തിയിട്ടും പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ തന്നെ തുടര്‍ന്നത് കൗതുകമായി. പ്രതിപക്ഷനേതാവ് വോക്കൌട്ട് നടത്തിയ ശേഷംസി ദിവാകരന്‍ അടക്കമുള്ള നേതാക്കള്‍ സംഭയില്‍ പ്രസംഗിച്ചു. ഗണേഷ് കുമാറും ഷിബു ബേബിജോണും കാര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍ ഇതെല്ലാം നേരത്തെ പ്ലാന്‍ ചെയ്തതാണ് എന്ന് വി എസ് പിന്നീട് പ്രതികരിച്ചു.

ഭാര്യയെ തല്ലുന്ന മന്ത്രിയെ പോറ്റുന്ന മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല എന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഗാര്‍ഹിക പീഡന നിയമം പരസ്യമായി ലംഘിക്കപ്പെട്ടു. സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണം. ഗണേഷ് വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് സഭയില്‍ നിന്നും പുറത്തുവന്ന ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി എസ്.

തൊഴില്‍ മന്ത്രിയെ മധ്യസ്ഥനാക്കാന്‍ ഇവിടെ നടന്നത് തൊഴില്‍പ്രശ്‌നമല്ല എന്നായിരുന്നു പ്രതിപക്ഷ ഉപനേതാവായ കൊടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. യാമിനി തങ്കച്ചിയുടെ പരാതി സ്വീകരിക്കാതെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ്ാ ലംഘനമാണ് നടത്തിയത്. നിയമം അനുസരിച്ച് മുഖ്യമന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹത ഇല്ല എന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മന്ത്രി സ്ഥാനത്തുനിന്നും മാത്രമല്ല, ഗണേഷ് കുമാര്‍ എം എല്‍ എ സ്ഥാനത്തുനിന്നും രാജിവയ്ക്കണമെന്ന് സി. ദിവാകരന്‍ ആവശ്യപ്പെട്ടു. ഗണേഷ് കുമാര്‍ എം എല്‍ എ ആയി തുടര്‍ന്നാല്‍ അത് കേസ് അന്വേഷണത്തെ ബാധിക്കും - സി ദിവാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+