മന്ത്രി കെബി ഗണേഷ്‌കുമാര്‍ രാജിവെച്ചു

ഗണേഷിനെതിരേ ഭാര്യ യാമിനി തങ്കച്ചി ഗാര്‍ഹിക പീഡനനിയമപ്രകാരം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടത്. തൊട്ടുമുമ്പ് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ തനിക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ മന്ത്രിസ്ഥാനം രാജിവെക്കുമെന്നുമാണ് കെ ബി ഗണേഷ്‌കുമാര്‍ വ്യക്തമാക്കിയിരുന്നത്.
ആരോപണങ്ങള്‍ ഉയര്‍ന്ന ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണം. ഫെബ്രുവരി 22ന് നടന്നതും ഇപ്പോള്‍ ഉണ്ടായ ആരോപണങ്ങളും അന്വേഷിക്കണം. അഴിമതി നടപ്പിലാക്കപ്പെടണമെന്ന് തീരുമാനിച്ചിറങ്ങിയ ഒരു സംഘമാണ് തന്റെ രാജിക്കുവേണ്ടി മുറവിളി കൂട്ടുന്നത്. അഴിമതിക്കെതിരെ കര്‍ശനമായ നിലപാടെടുക്കുന്ന തന്നെ പുറത്താക്കാന്‍ വലിയൊരുസംഘം ഗൂഢാലോചന നടത്തത്തിവരുകയാണ്.
സുതാര്യമായൊരു രാഷ്ട്രീയ ജീവിതമാണ് താന്‍ നയിക്കുന്നത്. രാഷ്ട്രീയം ഉപജീവനമാര്‍ഗമല്ല. സിനിമാ അഭിനയമാണ് തൊഴില്‍ വരുമാനമാര്‍ഗവും അതുതന്നെയാണ്. തനിക്കുള്ള സ്വത്തുക്കളെല്ലാം താന്‍ തന്നെ സമ്പാദിച്ചാതണ്. ആരും തനിക്ക് സ്വത്തുതന്നിട്ടില്ലെന്നും കഴിഞ്ഞ ഇരുപതുവര്‍ഷത്തെ വരുമാനത്തിന്റെ കണക്ക് പരിശോധിച്ചാല്‍ ഇതെക്കുറിച്ച് വ്യക്തമാകുമെന്നും
മന്ത്രിമന്ദിരത്തിലെത്തി തന്നെ ആരും ആക്രമിച്ചിട്ടില്ല. യാമിനിയാണ് തന്നെ ക്രൂരമായി ആക്രമിച്ചത്. ഇക്കാര്യത്തിലുള്ള തന്റെ നിരപരാധിത്വം പുറത്തുവരണം. അതിന് ഉന്നതതല അന്വേഷണം നടത്തണം. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് 75 ലക്ഷം രൂപ കടംവാങ്ങി നല്‍കാന്‍ തീരുമാനിച്ചത്. മക്കള്‍ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ രണ്ടുപേരുടെയും പേരില്‍ ഇരുപത്തഞ്ചുലക്ഷം രൂപ വീതം സ്ഥിരനിക്ഷേപം നല്‍കാമെന്നും കരാറുണ്ടാക്കി. ഇതിനിടെ പണം തന്റെ പേരില്‍ പേണമെന്ന് യാമിനി വാശിപിടിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ ബ്ലാക്ക്‌മെയിലംഗ് പതിവായതോടെയാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്നം ഗണേഷ് വ്യക്തമാക്കി. കുടുംബത്തിന് പുറത്തുള്ളവരുടെ ഇടപെടലിലാണ് യാമിനി ഇക്കാര്യങ്ങളെല്ലം പറയുന്നതെന്നും ഗണേഷ് ആരോപിച്ചു.












Click it and Unblock the Notifications