Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാനാണ് പാര്‍ട്ടി; എംഎല്‍എ സ്ഥാനം രാജിവെക്കില്ല

ganesh kumar
തിരുവനന്തപുരം: ജനങ്ങളുടെ പിന്തുണയുള്ള താനാണ് യഥാര്‍ത്ഥ പാര്‍ട്ടിയെന്നും എം എല്‍ എ സ്ഥാനം രാജിവെക്കില്ലെന്നും മുന്‍മന്ത്രി കെ ബി ഗണേഷ് കുമാര്‍. എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന കേരളാ കോണ്‍ഗ്രസ് ബിയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. എം എല്‍ എ സ്ഥാനം രാജിവെക്കില്ല. തെരഞ്ഞെടുത്ത ജനോങ്ങളോട് പ്രതിബദ്ധതയുണ്ട് - ഗണേഷ് കുമാര്‍ പറഞ്ഞു.

പോലീസ് അന്വേഷണം നീതിപൂര്‍വ്വമാകാന്‍ വേണ്ടിയാണ് താന്‍ മന്ത്രിസ്ഥാനം രാജിവെച്ചത്. മന്ത്രിയായിരുന്ന് പോലീസ് അന്വേഷണം നേരിടുന്നത് ശരിയല്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും അത് ബുദ്ധിമുട്ട് ഉണ്ടാക്കും. അന്വേഷണത്തെ ബാധി്ക്കുന്നു എന്ന ആരോപണം ഒഴിവാക്കാന്‍ കൂടി വേണ്ടിയാണ് മന്ത്രിസ്ഥാനം രാജിവെച്ചത് - ഗണേഷ് കുമാര്‍ പറഞ്ഞു. ആദ്യം ആരോപണം ഉണ്ടായപ്പോഴേ മുഖ്യമന്ത്രിയോട് രാജിവെക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിരുന്നതായും ഗണേഷ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഗണേഷ് കുമാര്‍ എം എല്‍ സ്ഥാനം രാജിവെക്കാത്തതില്‍ ദു:ഖമുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണ പിള്ള പറഞ്ഞു. മന്ത്രിസ്ഥാനം രാജിവെച്ചതില്‍ ദുഖമില്ല. ഒരു തുളളി കണ്ണുനീര്‍ പോലും താന്‍ പൊഴിക്കില്ല. എന്നാല്‍ ഗണേഷ് എം എല്‍ എ സ്ഥാനം രാജിവെക്കാത്തതില്‍ ദുഖമുണ്ട്. ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെച്ചത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+