കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ ചെലവേറും

  • By Leena Thomas
Google Oneindia Malayalam News

Jet Airways
മുംബൈ: വിമാന ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ ഇനി എളുപ്പമല്ല. വിമാന കമ്പനികള്‍ ആഭ്യന്തര വിമാന യാത്രാനിരക്കുകള്‍ കുറയ്ക്കുന്ന സാഹചര്യത്തില്‍ ടിക്കറ്റ് ക്യാന്‍സലേഷന്‍ ഇനി ചെലവേറുന്ന കാര്യമായി മാറും.

രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്‌സാണ് കഴിഞ്ഞ ദിവസം ടിക്കറ്റ് കാന്‍സല്‍ നിരക്കുകള്‍ കുത്തനെ കൂട്ടിയത്.

ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വിമാനനിരക്കുകള്‍ കുത്തനെ കുറച്ചിരുന്നു. മാര്‍ച്ച് അവസാനം മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെയാണ് ഇളവ് ലഭിച്ചിരുന്നത്. എന്നാല്‍ മറ്റ് വിമാന കമ്പനികളും ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനാല്‍ ജനങ്ങള്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നത് വര്‍ദ്ധിച്ചതിനാലാണ് ഇങ്ങനൊരു തീരുമാനമെടുത്തതെന്ന് ജെറ്റ് എയര്‍വേസ് വക്താവ് പറഞ്ഞു.

ലോ ബജറ്റ് ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ സാധിക്കുകയില്ല എന്നും മറ്റു ടിക്കറ്റുകളില്‍ നിന്നും 200 മുതല്‍ 2000 രൂപ വരെയാണ് നഷ്ടപ്പെടുന്നതെന്നും അദ്ദേഹം അറിയിച്ചു.

സര്‍വിസുകളില്‍ ഉണ്ടാകുന്ന നഷ്ടം നികത്താന്‍ വേണ്ടിയാണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ കുറച്ചത്. ഇതിലും കുറഞ്ഞ ടിക്കറ്റ് നിരക്കുകള്‍ കിട്ടുന്ന മറ്റ് എയര്‍വേസുകളിലേക്ക് ബുക്കു ചെയ്തവര്‍ പോകാതിരിക്കാന്‍ വേണ്ടിയാണ് ക്യാന്‍സലേഷന്‍ ചാര്‍ജുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

English summary
Alongside heavy discounts on airfares, airlines are now setting up major deterrents to cancellations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X