Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എഫ്‌ഐ നേതാവിന്റെ മരണം, ബംഗാള്‍ പുകയുന്നു

West Bengal
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രതിഷേധ പ്രകടനത്തിനിടെ പോലീസ് മര്‍ദ്ദനമേറ്റ എസ്.എഫ്.ഐ നേതാവ് മരിച്ചു. രബീന്ദ്ര ഭാരതി യൂണിവേഴ്‌സിറ്റി എം.എ വിദ്യാര്‍ത്ഥിയായ സുദീപ്ത ഗുപ്തയാണ് പോലിസ് കസ്റ്റഡിയില്‍ വച്ച് മരിച്ചത്.

കോളേജ് ഇലക്ഷന്‍ മാറ്റി വച്ചതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിലായിരുന്നു പൊലീസ് അക്രമം അഴിച്ചു വിട്ടത്. പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി സുദീപ്ത ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ കൊണ്ടുപോകുകയായിരുന്ന ബസ്സില്‍ വെച്ചും പോലിസ് അക്രമം നടത്തിയതായും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ചവിട്ടേറ്റ സുദീപ്ത റോഡിലേക്ക് തെറിച്ചുവീണാണ് മരണം സംഭവിച്ചതെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ വഴിയരികിലെ ഒരു പോസ്റ്റിലിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ ഭാഷ്യം. ഗുരുതര പരിക്കുകളോടെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

സംഭവത്തെതുടര്‍ന്ന് ബംഗാളില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. സുദീപ്ത ഗുപ്തയുടെ മരണത്തിന്റെ ഉത്തരവാദി പോലീസ് ആണെന്നാരോപിച്ച് ഇന്നലെ കൊല്‍ക്കത്തയില്‍ ഇടത് വിദ്യാര്‍ത്ഥി യുവജനസംഘടനകള്‍ പ്രകടനം നടത്തി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ബിമന്‍ബോസ് ആവശ്യപ്പെട്ടു. മമതാബാനര്‍ജിയുടെ കാവല്‍പട്ടികളായി പ്രവര്‍ത്തിക്കുന്ന പോലീസുകാര്‍ നടത്തുന്ന പീഡനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് എസ്.എഫ്.ഐ നേതാവ് റിദ്രപ്രദാബ് ഭട്ടാചാര്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+