പൂജാരി യുവതിയെ തട്ടികൊണ്ടു പോയി വിറ്റു

മധ്യപ്രദേശിലെ ഛാതാര്‍പുര്‍ ജില്ലയിലെ കാവര്‍ഗ്രാമത്തില്‍ നിന്ന് ജനുവരി 17 മുതലാണ് യുവതിയെ കാണാതായത്. പൂജാരി യുവതിയെ തട്ടികൊണ്ടു പോയതിനു ശേഷം ക്രൂരമായി പീഢിപ്പിക്കുകയും ബലാത്സംഗംചെയ്യുകയും ചെയ്തു. അതിനു ശേഷം 40,000 രൂപയ്ക്കാണ് യുവതിയെ വിറ്റത്. ഇവരും യുവതിയെ മുറിയില്‍ പൂട്ടിയിട്ട ശേഷം കൂട്ട ബലാല്‍സംഗത്തിനിരയാക്കി.
വിമലേഷ് യാദവ്, പപ്പു യാദവ്, വിരേന്ദ്ര യാദവ് എന്നിവര്‍ക്കാണ് പൂജാരി ജനുവരി മുപ്പതിന് യുവതിയെ വിറ്റത്. കാണാതായ യുവതിയെയും അഞ്ചുവയസ്സുള്ള കുട്ടിയെയും തിങ്കളാഴ്ച സഹോദരന്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. യുവതി ഛാതാര്‍പുര്‍ പോലിസ് സ്‌റ്റേഷനില്‍ കുറ്റവാളികള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. കുറ്റവാളികളായ അഞ്ചുപ്രതികളും ഒളിവിലാണ്. ഇവര്‍ക്കുവേണ്ടി വ്യാപകമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഛാതാര്‍പുര്‍ പോലിസ് അറിയിച്ചു.












Click it and Unblock the Notifications