കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരുങ്കള്ളന്‍ ദില്ലിവാല ഹാജി സോനി കോഴിക്കോട്

Google Oneindia Malayalam News

Soni Haji
കോഴിക്കോട്: ആട് ആന്റണിയെയും ഹരിഹരവര്‍മ്മയെയും വെല്ലുന്ന കള്ളന്‍ കേരളത്തില്‍ കൊള്ളനടത്തുന്ന വിവരം കേരളാ പൊലീസ് കണ്ടെത്തിയതോടെ ചെറിയൊരു മാലപൊട്ടിക്കല്‍ കേസുണ്ടാക്കിയ തുമ്പ് ദേശീയ ശ്രദ്ധ ലഭിച്ചിരിക്കുന്നു. ആട് ആന്റണി കളവ് നടത്തുന്നതും ഹരിഹരവര്‍മ്മ തട്ടിപ്പ് നടത്തുന്നതും തനിച്ചാണെങ്കില്‍ ദില്ലിക്കാരനായ ഹാജി സോനി കേരളം കേന്ദ്രമാക്കി നടത്തുന്ന കൊള്ള ഡസന്‍ കണക്കിനാളുകളുടെ പിന്തുണയോടെയാണ്.

ദില്ലിയില്‍ നിന്നും വിമാനത്തില്‍ കേരളത്തിലെത്തി മാല പൊട്ടിച്ചുകൊണ്ടുവരാന്‍ യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പെരുങ്കള്ളന്‍ പിടിയിലായതോടെ പുറത്തുവന്നത് പന്ത്രണ്ടംഗസംഘത്തിന്റെ ഒന്നാന്തരം കൊള്ളകളാണ്. വിമാനത്തില്‍ യുവാക്കളെ കേരളത്തിലെത്തിച്ച് വിവിധ കേന്ദ്രങ്ങളില്‍ വച്ച് ബൈക്കുകള്‍ നല്‍കി മാലപൊട്ടിക്കല്‍ തുടരുമ്പോഴാണ് ഇതില്‍ രണ്ടുപേര്‍ പിടിയിലാകുന്നത്. അഭ്യസ്തവിദ്യരും സുമുഖരുമായ യുവാക്കളെ വിമാനടിക്കറ്റും പൊട്ടിക്കുന്ന മാലയുടെ വലിപ്പമനുസരിച്ച് പവന് പതിനായിരം വരെ പ്രതിഫലം നല്‍കിയുമാണ് ഹാജി സോന തന്റെ 'കുട്ടികളെ' റിക്രൂട്ട് ചെയ്തിരുന്നത്.

കോഴിക്കോട് എലത്തൂരില്‍ നടന്ന മാലപൊട്ടിക്കല്‍ സംഭവത്തിലെ പ്രതികളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചപ്പോഴാണ് ഡല്‍ഹി കേന്ദ്രമാക്കി നടക്കുന്ന കര്‍ച്ചാ ആസൂത്രണ പദ്ധതി പുറത്തുവന്നത്. കോഴിക്കോട്ട് പിടിയിലായ രണ്ട് യുവാക്കളുടെ മൊഴിയനുസരിച്ച് ദില്ലിയില്‍ പോയി കേസിന്റെ തുടരന്വേഷണം നടത്തിയ എലത്തൂര്‍ എസ്‌ഐ പി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് ഡല്‍ഹി പൊലീസിന്റെ സഹായത്തോടെ നാല്‍പ്പത്താറുകാരനായ ഹാജി സോനിയെ പിടികൂടിയത്. ഇയാളെ ബുധനാഴ്ച കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് ഡല്‍ഹി ഗോകുല്‍ പുരി ചാന്ദബാഗ് സ്വദേശി കരിമുദ്ദീന്റെ മകന്‍ ഹാജി നസ്‌റുദ്ദീന്‍ സോനിയെ ഗോകുല്‍പുരിയിലെ വീട്ടില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. മാര്‍ച്ച് 25ന് ഡല്‍ഹിയിലെത്തിയ അന്വേഷണസംഘം ദില്ലി പൊലീസുമായി ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ കുടുങ്ങിയത്.

രണ്ട് മക്കളും സഹോദരന്‍ അസ്‌ലവും അടങ്ങുന്ന പന്ത്രണ്ടംഗ കവര്‍ച്ചാ സംഘത്തിന്റെ തലവനാണ് ഹാജി സോനി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്നും മുപ്പത് ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണ്ണം ഹാജി സോനിയുടെ നേതൃത്വത്തിലുള്ള സംഘം കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്പര്‍ജ്ജന്‍ കുമാര്‍, ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ കെ ബി വേണുഗോപാല്‍, നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ പ്രിന്‍സ് എ എബ്രഹാം എന്നിവര്‍ അറിയിച്ചത്.

ഉത്തര്‍പ്രദേശ് ബുലന്ദ് ഷഹര്‍ സ്വദേശിയായ ഹാജി സോനി കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി ദില്ലിയിലാണ് താമസിക്കുന്നത്. സ്വര്‍ണപ്പണിയാണ് പ്രധാന തൊഴിലെന്നാണ് വെയ്പ്പ്. എന്നാല്‍ കേരളത്തില്‍ നിന്ന് സോനി സംഘം പൊട്ടിച്ചുകൊണ്ടുവരുന്ന സ്വര്‍ണേമാലകളിലാണ് ഹാജി സോനി ഇത്രയും നാള്‍ പണിനടത്തിയതെന്ന് അയല്‍വാസികള്‍ പോലും അറിയുന്നത് അറസ്റ്റ് നടന്നപ്പോഴാണ്. കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഹാജി സോനിയുടെ സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനം. ഹാജി സോനിയ്ക്ക് പുറമെ മാലകവര്‍ച്ചാ സംഘത്തിലെ മഞ്ചുര്‍ ഇതിനകം പാലക്കാട് പൊലീസിന്റെ പിടിയിലായിട്ടുണ്ട്. മാല തട്ടിപ്പറിക്കാന്‍ ഉപയോഗിച്ച ബൈക്കും പാലക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹാജി സോനിയുടെ സഹോദരനായ അസ്‌ലം ഉള്‍പ്പെടെ കവര്‍ച്ചാസംഘത്തിലെ അങ്കൂര്‍, മന്‍സൂര്‍, ഖുറ, സക്കീര്‍, തുടങ്ങിയവര്‍ കൂടി ഇനി പിടിയിലാവാനുണ്ട്.

ദില്ലിയില്‍ നിന്ന് വിമാനത്തില്‍ കേരളത്തിലെ മാല മോഷ്ടിക്കുന്നവരുടെ സംഘത്തില്‍ പെട്ടി ഗാസിയാബാദ് സ്വദേശികളായ നൗഷാദ് അലി (24), മുഹമ്മദ് ഷഹീല്‍ മാലിക് (30) എന്നിവര്‍ കഴിഞ്ഞ മാസം 18 ന് പിടിയിലായതോടെയാണ് വന്‍ കവര്‍ച്ചാ സംഘത്തെപ്പറ്റി വിവരം ലഭിക്കുന്നത്. എലത്തൂര്‍ ചെട്ടികുളത്ത് വെച്ച് ബൈക്കിലെത്തി വീട്ടമ്മയുടെ നാലരപവന്‍ വരുന്ന മാല കവര്‍ന്ന ഇവരെ നാട്ടുകാര്‍ പിടികൂടി നടക്കാവ് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കോഴിക്കോട് വിവിധ സ്ഥലങ്ങളിലായി പതിനൊന്നോളം മോഷണങ്ങള്‍ നടത്തിയതായി ഇരുവരും സമ്മതിച്ചിരുന്നു. ഡല്‍ഹി സ്വദേശിയായ സ്വര്‍ണ്ണപ്പണിക്കാരന്‍ ഹാജി സോനിയുടെ സംഘാംഗങ്ങളാണെന്ന് ഇവരെന്ന് വിശദമായ ചോദ്യം ചെയ്യലിലാണ് പൊലീസിന് വ്യക്തമായത്. കേരളത്തിലെ സ്ത്രീകളുടെ സ്വര്‍ണാഭരണകമ്പവും കവര്‍ച്ച നടത്താനുള്ള സൗകര്യവും മൂലമാണ് മോഷണത്തിന് ഏറ്റവും സാധ്യതയുള്ള സ്ഥലമായി സംഘം കേരളം തന്നെ തെരഞ്ഞെടുത്തത്.

പൊലീസിന്റെ പിടിയിലായാല്‍ രക്ഷിച്ചുകൊള്ളാം എന്ന ഹാജിയുടെ ഉറപ്പിലാണ് സോനിയുടെ സംഘത്തില്‍പ്പെട്ട യുവാക്കള്‍ കവര്‍ച്ചാ പരമ്പരയ്ക്ക് ഇറങ്ങുന്നത്. വിമാനത്തില്‍ കേരളത്തില്‍ എത്തുന്ന സംഘം ബൈക്കുകളില്‍ കറങ്ങി ആവശ്യത്തിനുള്ള സ്വര്‍ണ്ണമാലകള്‍ പൊട്ടിച്ചെടുത്ത് കഴിഞ്ഞാല്‍ ബൈക്ക് റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് ട്രെയിനില്‍ മടങ്ങുകയാണ് പതിവ്. നഗരത്തില്‍ കറങ്ങാനുള്ള ബൈക്കുകളും ഹാജി സോനിയാണ് ട്രെയിന്‍ മാര്‍ഗം കേരളത്തിലെത്തിക്കുന്നത്. മൂന്ന് ഹീറോ ഹോണ്ട ബൈക്കുകളാണ് ഇത്തരത്തില്‍ കേരളത്തിലെത്തിച്ചിട്ടുള്ളത്. ഡല്‍ഹി രജിസ്‌ട്രേഷനിലുള്ള ബൈക്കുകളില്‍ രണ്ടെണ്ണം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌

English summary
Haji Sony, the alleged kingpin behind an interstate chain-snatching racket, was brought to Kozhikode on Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X