കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി, പരിയാരം കോളജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

Google Oneindia Malayalam News

Pariyaram
തിരുവനന്തപുരം: കൊച്ചി, പരിയാരം മെഡിക്കല്‍ കൊളജുകള്‍ ഏറ്റെടുക്കുന്നതിനാവശ്യമായ നടപടികള്‍ തുടങ്ങാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. കോളജുകള്‍ ഏറ്റെടുക്കുന്നതിന് സര്‍ക്കാറിനുള്ള ബാധ്യത എത്രയാണെന്ന് തിട്ടപ്പെടുത്താന്‍ അതാത് ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്താനും ധാരണയായിട്ടുണ്ട്.

പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കാനുള്ള തീരുമാനത്തെ സിപിഎമ്മും അംഗീകരിക്കാനാണ് സാധ്യത. എംവി രാഘവന്‍ മുന്‍കൈയെടുത്ത് ആരംഭിച്ച പരിയാരം കോളജ് ഭരണസമിതി രണ്ടു വര്‍ഷം മുമ്പാണ് സിപിഎം പിടിച്ചെടുത്തത്. ഏറ്റെടുക്കാനുള്ള തീരുമാനം യുഡിഎഫ് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. കൊച്ചി ഏറ്റെടുക്കാതെ പരിയാരം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേയാണ് അന്ന് സിപിഎം രംഗത്തുവന്നിരുന്നത്.

വന്‍ സാമ്പത്തിക ബാധ്യതയാണ് ഇരു കോളജുകള്‍ക്കുമുള്ളത്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ തീരുമാനം ഇരു ഭരണസമിതികള്‍ക്കും അനുഗ്രഹമാകാനാണ് സാധ്യത. തൊഴില്‍ നഷ്ടപ്പെട്ട് സൗദിയില്‍ നിന്നെത്തുന്നവരുടെ പ്രശ്‌നങ്ങള്‍ പഠിയ്ക്കാന്‍ ഷിബു ബേബി ജോണ്‍, മഞ്ഞളാംകുഴി അലി, അടൂര്‍ പ്രകാശ്, കെസി ജോസഫ് എന്നിവര്‍ ഉള്‍പ്പെടുന്ന മന്ത്രിതല സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

ആസ്തിയും ബാധ്യതയും വേര്‍തിരിച്ചറിഞ്ഞാല്‍ മാത്രമേ സര്‍ക്കാറിന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂ. പരിയാരത്തിന് 100 കോടിയിലേറെ ബാധ്യതയുണ്ടെന്നാണ് ഏകദേശ കണക്ക്.

English summary
Goverment will take over Kochi, Pariyaram medical colleges. The decision was taken at the cabinet meet held here on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X