കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരിയ്യ നിയമവും പട്ടാളഭരണവും വേണം

Google Oneindia Malayalam News

ഇസ്ലാമാബാദ്: രാജ്യത്ത് ജനാധിപത്യം ഭരണം വേണ്ടെന്ന് പാകിസ്താനിലെ യുവാക്കള്‍. ഇസ്ലാമിക നിയമമനുസരിച്ചുള്ള ഭരണമാണ് വേണ്ടത്-ബ്രിട്ടീഷ് കൗണ്‍സില്‍ നടത്തിയ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമായത്.

രാജ്യത്തിന് ഏത് ഭരണസംവിധാനമായിരിക്കും യോജിച്ചതെന്ന ചോദ്യത്തിന് ശരിയത്ത് നിയമമനുസരിച്ചുള്ള ഭരണം, പട്ടാളഭരണം എന്നിവയ്ക്കാണ് കൂടുതല്‍ പോയിന്റ് ലഭിച്ചത്.
18നും 29നും ഇടയിലുള്ള 5000ആളുകളെയാണ് സര്‍വെയില്‍ പങ്കെടുപ്പിച്ചത്.

രാജ്യത്തിന്റെ പോക്ക് ആപത്കരമായ പാതയിലൂടെയാണെന്ന് സര്‍വെയില്‍ പങ്കെടുത്ത 94 ശതമാനം പേരും അഭിപ്രായപ്പെട്ടു. രാജ്യത്തെ വോട്ടര്‍മാറില്‍ മൂന്നില്‍ ഒരു വിഭാഗവും യുവാക്കളായതിനാല്‍ ഈ സര്‍വെയ്ക്ക് വന്‍ വാര്‍ത്താപ്രാധാന്യമാണ് ലഭിച്ചിട്ടുള്ളത്.

സാധനങ്ങളുടെ വര്‍ധിച്ചുവരുന്ന വിലയാണ് 70 ശതമാനം യുവാക്കളെയും അലട്ടുന്ന മറ്റൊരു പ്രശ്‌നം. തീവ്രവാദം അത്ര വലിയ വിഷയമായി അവര്‍ കാണുന്നില്ല. അഞ്ചു വര്‍ഷത്തെ ജനാധിപത്യഭരണമാണ് വിലവര്‍ധനവിന് കാരണമെന്ന് ഭൂരിഭാഗം പേരും കരുതുന്നു.

സര്‍വെയെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. പാക് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ജനാധിപത്യ സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികച്ചതിനുശേഷം തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

English summary
A large number of Pakistani youth favour Shariah or Islamic law over democracy, a recent survey has revealed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X