ഛത്തീസ്ഗഡില്‍ യുവാവ് 9പേരെ വെട്ടിക്കൊന്നു

സാമ്‌രി പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ബര്‍ഹതോല ഗ്രാമത്തെ ഞെട്ടിച്ചുകൊണ്ടാണ് ഈ നരനായാട്ട് നടന്നത്. പെണ്‍കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം. ലല്‍ക് ഭായ്(60), കുസും നാഗേഷിയ(4), മഞ്ജു നാഗേഷിയ(3), സീതാമുനി ഭായ്(25), മച്കി ഭായ്(65), കല്‍ഗി ഭായ്(60), സംഗീത(10), സഞ്ജീത(3) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.
വീട്ടിലെ ആണുങ്ങളെല്ലാം ജോലിയ്ക്കു പോയ സമയത്തായിരുന്നു ആക്രമണം. ഒമ്പത് മൃതദേഹങ്ങള്‍ രക്തത്തില്‍ കുളിച്ചു നില്‍ക്കുന്ന കാഴ്ച തീര്‍ത്തും ഭീകരമാണ്. പാവപ്പെട്ട ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ പോലും പറ്റുന്നില്ല-ബല്‍റാംപൂര്‍ ജില്ലാ കലക്ടര്‍ സിആര്‍ പ്രസന്ന മാധ്യമപ്രതിനിധികളോട് പറഞ്ഞു.












Click it and Unblock the Notifications