യുവതിയെ ബലാത്സംഗം ചെയ്ത താന്ത്രികന്‍ അറസ്റ്റില്‍

വിവാഹത്തിനു ശേഷം യുവതി ചില അസ്വസ്ഥകള്‍ പ്രകടിപ്പിച്ചത് പ്രേതബാധ കൊണ്ടാണെന്ന വിശ്വാസത്തിലാണ് ഹരിലാല്‍(54) എന്ന താന്ത്രികനെ വീട്ടുകാര്‍ വിളിപ്പിച്ചത്. കര്‍മ്മത്തിനിടെ കുടുംബാംഗങ്ങളെ പുറത്താക്കിയ തന്ത്രി മയക്കുമരുന്ന് നല്‍കിയതിനുശേഷമാണ് യുവതിയെ ബലാത്സംഗം ചെയ്തത്.
തന്ത്രി പോയതിനുശേഷമാണ് വീട്ടുകാര്‍ക്ക് ഈ കൊടും ചതി മനസ്സിലായത്. ഉടന്‍ തന്നെ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. അറസ്റ്റിലായ ഹിരാ ലാലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പ്രതി പശ്ചിമബംഗാള്‍ സ്വദേശിയാണ്.
ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള ചൂഷണം വ്യാപകമാണ്. ശാസ്ത്രീയ ചികിത്സയ്ക്കു പകരം അന്ധവിശ്വാസങ്ങളാല്‍ മാന്ത്രികരെ സമീപിക്കുകയാണ് പലരും ചെയ്യുന്നത്. ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നവര്‍ മാനക്കേട് ഭയന്ന് പുറത്ത് പറയാറില്ലെന്നു മാത്രം.












Click it and Unblock the Notifications