കടല്‍ക്കൊല കേസ് അന്വേഷണം നിര്‍ത്തിവച്ചു

കടല്‍ക്കൊല കേസ് അന്വേഷിക്കാന്‍ എന്‍ ഐ എയെ ചുമതലപ്പെടുത്തിയിട്ടില്ല എന്ന വിദേശമന്ത്രാലയ വക്താവ് അക്ബറുദ്ദീന്റെ പ്രസ്താവനയും ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കി. കടല്‍ക്കൊലക്കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും എന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു. എന്നാല്‍ വിദേശമന്ത്രാലയ വക്താവിന്റെ നിലപാട് വീണ്ടും കാര്യങ്ങള്‍ കീഴ്്‌മേല്‍ മറിച്ചു.
വിദേശമന്ത്രാലയത്തിന്റെ എതിര്‍പ്പാണ് അന്വേഷണം നടത്താന്‍ തടസ്സമാകുന്നത്. എന്‍ ഐ എ അന്വേഷിക്കുകയാണെങ്കില്‍ കൊലക്കുറ്റത്തിനാകും ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസെടുക്കുക. ഇക്കാര്യത്തില്‍ ഇറ്റലിക്ക് എതിര്‍പ്പുണ്ട്. എന്‍ ഐ എ അന്വേഷണം നടത്തണ്ട എന്നാണ് ഇറ്റലിയുടെ ഇ്ക്കാര്യത്തിലുള്ള നിലപാട്. നാവികര്‍ക്ക് വധ ശിക്ഷ നല്‍കില്ല എന്ന് നേരത്തെ വിദേശകാര്യ മന്ത്രാലയം ഇറ്റലിക്ക് ഉറപ്പുനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാവികര്‍ ഇന്ത്യയിലേക്ക് തിരിച്ചുവന്നത്.
എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇരു മന്ത്രാലയങ്ങളും അഭിപ്രായവ്യത്യാസത്തിലാണ്. ഈ സാഹചര്യത്തില്‍ കടല്‍ക്കൊലക്കേസ് അന്വേഷണം എന്താകുമെന്ന ആശങ്കയും ശ്ക്തമാണ്. എന്‍ ഐ എ അന്വേഷണത്തെക്കുറിച്ച് കോടതിയിലും സര്‍ക്കാര്‍ അഭിപ്രായം പറഞ്ഞിട്ടില്ല.












Click it and Unblock the Notifications