സിഐടിയു ദേശീയ സമ്മേളനം കണ്ണൂരില്‍

വ്യാഴാഴ്ച രാവിലെ പത്തിന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ മുന്നോടിയായി എം.കെ. പാന്ഥെ നഗറില്‍ സി.-ഐ.-ടി.-യു. പ്രസിഡന്റ് എ.-കെ. പത്മനാഭന്‍ പതാക ഉയര്‍ത്തും. രാവിലെ ഒമ്പതിന് പയ്യാമ്പലത്തുനിന്നു സംസ്ഥാന വൈസ് പ്രസിഡന്റ് എ.-കെ. ബാലന്റെ നേതൃത്വത്തില്‍ പതാക എത്തിക്കും. സംസ്ഥാന സെക്രട്ടറി ടി.-പി. രാമകൃഷ്ണന്‍ പതാക ഏല്‍പിക്കും. -എം.-കെ. പാന്ഥെ നഗറിലെ ദീപാങ്കര്‍ മുഖര്‍ജി ഹാളിലാണ് പ്രതിനിധി സമ്മേളനം നടക്കുക. പ്രസിഡന്റ് എ.-കെ. പത്മനാഭന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. എ ഐ ടി യു സി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത, ഐ.-എന്‍ ടി-യു സി വൈസ് പ്രസിഡന്റ് ചന്ദ്രശേഖരന്‍, ബി എം എസ് സെക്രട്ടറി ദൊരൈരാജ്, എച്ച് എം എസ് വൈസ് പ്രസിഡന്റ് അഡ്വ. തമ്പാന്‍ തോമസ്, യു ടി യു സി ജനറല്‍ സെക്രട്ടറി അബനി റോയി സംബന്ധിക്കും.
തൊഴിലാളി സംഘടനകളുടെ ഐക്യം അനിവാര്യവും കാലഘട്ടത്തിന്റെ ആവശ്യവുമാണെന്നും സി.ഐ.ടി.യു ദേശീയ സമ്മേളനത്തില്‍ മുഖ്യചര്‍ച്ച തൊഴിലാളി സംഘടനയുടെ ഐക്യത്തെ കുറിച്ചായിരിക്കുമെന്നും ദേശീയ സെക്രട്ടറി തപന്‍ സെന്നും ദേശീയ പ്രസിഡന്റ് എ കെ പത്്മനാഭനും വ്യക്തമാക്കി.












Click it and Unblock the Notifications