കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയുടെ വീടിന് സമീപം തോക്കുമായി 75 കാരന്‍?

Google Oneindia Malayalam News

pinarayi
കണ്ണൂര്‍: സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിന് സമീപം തോക്കുമായി പിടികൂടിയത് 75 വയസ്സ് പ്രായമുള്ള ആളെ? ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തോക്കിന് പുറമേ വെട്ടുകത്തിയും ഇയാളുതെ പക്കല്‍ നിന്നും കണ്ടെടുത്തു. കോഴിക്കോട്ടെ പരിപാടി കഴിഞ്ഞ് പിണറായി വീട്ടില്‍ എത്താനിരിക്കെയാണ് ഇയാളെ ആയുധങ്ങളുമായി പിടികൂടിയത്.

നാദാപുരം വളയം പിലാവുള്ള വീട്ടില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരാണ് തോക്കും വെട്ടുകത്തിയുമായി രാത്രി പിണറായി വിജയന്റെ വീടിനു മുന്നില്‍ എത്തിയത്. രാത്രി എട്ടുമണിയോടെയാണ് സംശയകരമായ നിലയില്‍ ഇയാളെ ആളുകള്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പരിശോധിച്ചു. അപ്പോഴാണ് കൈയ്യിലെ സഞ്ചിയില്‍ നിന്നും കൊടുവാള്‍ കണ്ടെത്തിയത്. പരസ്പര ബന്ധമില്ലാത്ത രീതിയിലായിരുന്നു ഇയാള്‍ സംസാരിച്ചിരുന്നത്.

തുടര്‍ന്ന് നാ്ട്ടുകാര്‍ ചോദ്യം ചെയതപ്പോഴാണ് ഇയാള്‍ കൈവശം തോക്കുമുണ്ടെന്ന് വെളിപ്പെടുത്തിയത്. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പിനടിയിലാണ് തോക്ക് ഒളിച്ചുവച്ചിരുന്നത്. തുണിയില്‍ പൊതിഞ്ഞുവെച്ചിരിക്കുകയായിരുന്നു തോക്ക്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതേ തുടര്‍ന്ന് ധര്‍മ്മടം പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. പോലീസ് ജില്ലാ മേധാവി എസ്.ഐയും രാഹുല്‍ ആര്‍. നായരും സംഭവസ്ഥലത്തെത്തി.

English summary
75 year old arrested with gun in premise of Pinarayi Vijayans's house, Kannur,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X