കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പവര്‍ കട്ട് എന്നു കേട്ടിട്ടും ജനം ഞെട്ടുന്നില്ല

Google Oneindia Malayalam News

power cut
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം കൂടി വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. രാവിലെ 11 മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് നിയന്ത്രണം. കേന്ദ്ര വിഹിതത്തില്‍ നിന്നും വൈദ്യുതി വിഹിതം കൂടിയ സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വര്‍ദ്ധിച്ചതും നിയന്ത്രണത്തിന് കാരണമായി. സംസ്ഥാനത്തിന്റെ പല സ്ഥലങ്ങളിലും അഞ്ചുമണിക്കൂറോളം കറണ്ട് പോകുന്നതുകൊണ്ട് പുതിയ പ്രഖ്യാപനം ജനങ്ങളെ ഞെട്ടിക്കില്ല എന്ന് കരുതാം.

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് ഒരു മണിക്കൂറാണ് എന്നാണ് വെപ്പ്. എന്നാലോ ദിവസേന കറണ്ട് പോകുന്നത് അഞ്ച് മണിക്കൂറോളവും. പ്രതിദനം നാല് മണിക്കൂറിലും ചിലപ്പോള്‍ അതിലും അധികവും ആണ് സംസ്ഥാനത്തെ അപ്രഖ്യാപിത കറണ്ട് കട്ട്. സംസ്ഥാനത്ത് മൊത്തം സബ്‌സ്‌റ്റേഷനുകളിലേക്കും വൈദ്യുതി മുടക്കാനുള്ള നിര്‍ദേശം പോകുന്നത് കളമശേരി ലോഡ് ഡെസ്പാച്ച് സെന്ററില്‍ നിന്നാണ്.

വൈദ്യുതി ബോര്‍ഡില്‍ നിന്നും സന്ദേശം ഇതിനായി ദിവസവും ഇവിടേക്കാണ് എത്തുന്നത്. ഫലമോ, ദിവസം പ്രഖ്യാപിച്ച ഒരു മണിക്കൂറിനൊപ്പം മൂന്നും നാലും മണിക്കൂര്‍ അധിക ദുരന്തം ജനങ്ങള്‍ സഹിക്കണം. രാവിലെ ആറിനും ഒമ്പതിനും ഇടയിലും, രാത്രി ആറരക്കും പത്തരക്കും ഇടയിലാണ് അരമണിക്കൂര്‍ വീതമുള്ള ലോഡ് ഷെഡ്ഡിംഗ്. എന്നാല്‍ അറ്റക്കുറ്റപ്പണി എന്ന പേരില്‍ ചില ഭാഗങ്ങളില്‍ ദിവസം മുഴുവന്‍ കറണ്ടില്ലാത്ത സ്ഥിതി ഉണ്ടാകാറുണ്ട്.

കറണ്ടില്ലാത്തത് കൊണ്ട് ദിവസവും നിരവധി കോളുകളാണ് കെ എസ് ഇ ബിയില്‍ എത്തുന്നത്. ബ്രഹ്മപുരം ഡീസല്‍ പ്ലാന്റ്, കായംകുളം താപവൈദ്യുത നിലയം എന്നിവിടങ്ങളില്‍ നിന്നും കറണ്ട് വാങ്ങാത്തതും കന്ദ്രത്തില്‍നിന്ന് അധികവൈദ്യുതി വാങ്ങാന്‍ ലൈനുകളില്ലാത്തതും സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ഇതിനിടയിലാണ് കൂനിന്മേല്‍ കുരു എന്നതുപോലെ രണ്ട് ദിവസത്തേക്ക് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ പ്രഖ്യാപനം.

English summary
KSEB decided to extend power regulation for another two days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X