കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാം ലോകമഹായുദ്ധം വരുമോ?

Google Oneindia Malayalam News

Nostradamus
ലോകം എന്തെങ്കിലും പ്രതിസന്ധിലെത്തുമ്പോള്‍ നോസ്റ്റര്‍ഡാമസിന്റെ പ്രവചനങ്ങള്‍ വിശകലനം ചെയ്യുന്ന ശീലത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആരാണ് നോസ്റ്റര്‍ഡാമസ് എന്നായിരിക്കും ചിന്തിക്കുന്നത്? അഞ്ഞൂറോളം വര്‍ഷങ്ങള്‍ക്കു മുമ്പ് ഫ്രാന്‍സില്‍ ജീവിച്ചിരുന്ന ഒരു ഡോക്ടറായിരുന്നു ഇദ്ദേഹം. മൈക്കല്‍ ഡി നോസ്റ്റര്‍ഡാമസിന്റെ ലെസ് പ്രൊഫസീസ് എന്ന ഗ്രന്ഥവും ഏറെ പ്രശസ്തമാണ്.

കൊറിയന്‍ രാജ്യങ്ങള്‍ക്കു മുകളില്‍ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടിയതാണ് ഇപ്പോഴത്തെ പ്രതിസന്ധി. അമേരിക്ക ദക്ഷിണ കൊറിയയ്‌ക്കൊപ്പം നിന്ന് ഉത്തരകൊറിയയെ ആക്രമിച്ചാല്‍ അത് മൂന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കം തന്നെയാകും. ഉത്തരകൊറിയയാകട്ടെ വേണ്ടി വന്നാല്‍ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്.

ഉത്തരകൊറിയയെ ആക്രമിക്കുകയാണെങ്കില്‍ ചൈന, റഷ്യ, വിയറ്റ്‌നാം, ലാവോസ്, കംബോഡിയ, പാകിസ്താന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം ഒരു ഭാഗത്തും അമേരിക്ക, കാനഡ, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ്, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ എന്നിവ ദക്ഷിണകൊറിയയ്‌ക്കൊപ്പം മറുഭാഗത്തും നിലകൊള്ളാനാണ് സാധ്യത. ഈ യുദ്ധത്തില്‍ ഇന്ത്യ കക്ഷിചേരില്ലെന്നാണ് പ്രവചനം. മൂന്നാം ലോകമഹായുദ്ധത്തിനുശേഷമുള്ള ലോകത്തെ നിയന്ത്രിക്കുക ഇന്ത്യയായിരിക്കുമെന്നും പ്രവചനത്തിലുണ്ട്.

ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തെ കുറിച്ചും 1966ലെ ലണ്ടന്‍ തീപ്പിടുത്തത്തെ കുറിച്ചും ഫ്രഞ്ച് വിപ്ലവത്തെ കുറിച്ചും നെപ്പോളിയനെ കുറിച്ചും ഒന്നും രണ്ടും ലോകമഹായുദ്ധത്തെ കുറിച്ചും ഹിറ്റ്‌ലറെ കുറിച്ചും ആറ്റം ബോബ് ആക്രമണത്തെ കുറിച്ചും ഡയാനയുടെ മരണത്തെ കുറിച്ചും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ കുറിച്ചും നോസ്റ്റര്‍ഡാമസിന്റെ പദ്യരൂപത്തിലുള്ള പ്രവചനങ്ങളില്‍ പരാമര്‍ശമുണ്ടെന്ന് പറഞ്ഞാല്‍ ആരും മൂക്കത്ത് വിരല്‍ വെച്ചുപോകും.

English summary
North Korea has declared a war against America and its neighbor country South Korea. According to media reports, North Korea will not even fail to strike nuclear attack on its enemy countries.Is there will be a Third World War?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X