കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഷണ്ടി ഹൃദ്രോഗത്തിന്റെ ലക്ഷണം

Google Oneindia Malayalam News

Bald Head
കഷണ്ടിയുള്ളവര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന് പഠനറിപ്പോര്‍ട്ട്. 37000ആളുകളില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ബിഎംജെ ഓണ്‍ലൈന്‍ ഓപണ്‍ ജേര്‍ണലാണ് ഇത്തരത്തിലൊരു വാര്‍ത്ത പുറത്തുവിട്ടത്.

കഷണ്ടി തലയന്മാര്‍ക്ക് തലയില്‍ മുടിയുള്ളവരേക്കാള്‍ ഹൃദയ സംബന്ധമായ അസുഖം വരാനുള്ള സാധ്യത 32 ശതമാനം കൂടുതലാണ്. പക്ഷേ, പുകവലിക്കാര്‍ക്ക് അസുഖമുണ്ടാകാനുള്ള സാധ്യതയേക്കാള്‍ എത്രയോ താഴെയാണിത്.

ടോക്കിയോ യൂനിവേഴ്‌സിറ്റിയും ഇതുസംബന്ധിച്ച ഒരു പഠനം നടത്തിയിരുന്നു. മുടിക്കൊഴിച്ചിലും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടെന്നാണ് അവരും കണ്ടെത്തിയത്. തീര്‍ച്ചയായും ഇതു തമ്മില്‍ എന്തോ ബന്ധമുണ്ട്. പക്ഷേ, അത് പൊള്ളത്തടിയും പുകവലിയും കൊളസ്‌ട്രോളും ബ്ലഡ് ഷുഗറും പോലെ ഗുരുതരമായ കാരണങ്ങളല്ല-യൂനിവേഴ്‌സിറ്റിയിലെ ഡോ തോമാഹിദ യമാഡ അറിയിച്ചു.

ചെറുപ്പകാലത്തു തന്നെ മുടി കൊഴിഞ്ഞുപോകുന്നവര്‍ ജീവിത രീതിയില്‍ മാറ്റം വരുത്താന്‍ തയ്യാറാകണം. മുടികൊഴിച്ചില്‍ നിര്‍ത്തുന്നത് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് തുല്യമാണ്. പക്ഷേ, ഇതിന് ശാസ്ത്രീയമായ കാരണം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ അത്യാവശ്യമാണ്.

ഭക്ഷണം, വ്യായാമം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുകയും ജീവിത രീതികളില്‍ മാറ്റം വരുത്തുകയും ചെയ്താല്‍ മുടികൊഴിച്ചിലിനൊപ്പം ആയുസ്സും വര്‍ധിപ്പിക്കാമെന്ന് ചുരുക്കം.

English summary
Men going thin on top may be more likely to have heart problems than their friends with a full head of hair, according to researchers in Japan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X