വനിതാ നേതാവിനെ റോഡില്‍ അപമാനിക്കാന്‍ ശ്രമം

വാഹനങ്ങള്‍ തമ്മില്‍ ചെറുതായി കൂട്ടിയിടിച്ചതിനെച്ചൊല്ലിയാണേ്രത പ്രശ്‌നങ്ങള്‍ തുടങ്ങിയത്. വാണിയുടെ കാറിന് പിന്നില്‍ മറ്റൊരു വാഹനം ഇടിയ്ക്കുകയായിരുന്നു. ആ വാഹനത്തിലുണ്ടായിരുന്ന മദ്യപിച്ച ചിലര്‍ ഇറങ്ങിവന്ന് വാണിയുടെ കാറിന്റെ െ്രെഡവറെ വലിച്ച് പുറത്തേക്കിട്ടു. തുടര്‍ന്ന് ഇവരില്‍ ചിലര്‍ കാറിനകത്ത് കയറാന്‍ ശ്രമിച്ചു. എന്നാല്‍ വാണി കാറിന്റെ ഡോര്‍ ലോക്ക് ചെയ്ത് ഇവരെ തടുക്കുകയായിരുന്നുവത്രേ.
തുടര്‍ന്ന് അക്രമികള്‍ കാറിന് ചുറ്റും വലംവച്ച് ബഹളംവച്ചു. ഇത് കണ്ടുനിന്നവര്‍ ആരും തന്നെ തന്റെ സഹായത്തിന് എത്തിയില്ലെന്ന് വാണി ട്വീറ്റ് ചെയ്തു. അവര്‍ക്ക് കാറിനകത്ത് കടക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ തനിക്ക് എന്ത് സംഭവിക്കുമായിരുന്നു എന്ന് അറിയില്ലെന്നും വാണി പറയുന്നു.
ദില്ലി പെണ്‍കുട്ടി കൂട്ടമാനഭംഗത്തിന് ഇരയായ സ്ഥലത്ത് നിന്ന് വെറും ഒരു കിലോമീറ്റര്‍ അകലെയാണ് ഈ സംഭവം ഉണ്ടായതെന്നും അവര്‍ ട്വിറ്ററിലൂടെ പറഞ്ഞു.
വാണി വിവരം അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. എന്നാല്‍ പൊലീസ് എത്തും മുമ്പ് അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications